ആദ്യ ശമ്പളം 250 രൂപ, ഇപ്പോള്‍ സ്വന്തം സ്ഥാപനത്തില്‍ ശമ്പളം കൊടുക്കാന്‍ ഒരു മാസം 11 കോടി വേണം! ഡെന്റ്കെയറിന്റെ കഥ

മൂന്ന് തലമുറകളായി ഭ്രാന്ത് ബാധിച്ച ഓലിക്കല്‍ കുടുംബത്തില്‍ നിന്നും 15ാം വയസില്‍ റബ്ബര്‍ വെട്ടുകാരനായി ജീവിച്ചു തുടങ്ങിയ ഒരു മനുഷ്യന്‍ ദന്തപരിചരണ രംഗത്ത് ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയുടെ ഉടമയായി മാറിയ കഥയാണ് മൂവാറ്റുപുഴക്കാരന്‍ ജോണ്‍ കുര്യാക്കോസിന്റേത്. ഇന്ന് മൂവാറ്റുപുഴയില്‍ മാത്രം മൂന്നുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം ഡെന്റല്‍ കെയറിനുണ്ട്. ഹൈദരാബാദിലും ഡല്‍ഹിയിലും മുംബൈയിലും കൊല്‍ക്കത്തയിലുമൊക്കെ ശാഖകള്‍. യു.എസിലും യു.കെയിലും ഓസ്ട്രേലിയയിലും യു.എ.ഇയിലുമെല്ലാം നിര്‍മാണ യൂണിറ്റുകള്‍. 250 രൂപ ആദ്യശമ്പളം വാങ്ങിയ തന്റെ സ്ഥാപനത്തില്‍ ഇന്ന് ഒരു മാസം ശമ്പളം കൊടുക്കാന്‍ 11 കോടി രൂപ വേണമെന്നും ജോണ്‍ കുര്യാക്കോസ് പറയുന്നു.
ധനം ബിസിനസ് മീഡിയ കോഴിക്കോട് സംഘടിപ്പിച്ച എം.എസ്.എ.ഇ സമിറ്റില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അടക്കം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വീഡിയോ കാണാം.
Related Articles
Next Story
Videos
Share it