അമ്പിളിക്ക് വീണ്ടും ഇൻഷുറൻസ് വിപണന രംഗത്തെ ഉന്നത ബഹുമതി

ഉന്നത പഠനത്തില്‍ നിന്നും ഇടവേളയെടുത്ത് വീട്ടമ്മയായി കഴിയുമ്പോഴും സ്വന്തം കാലില്‍ നില്‍ക്കണമെന്ന ആഗ്രഹമായിരുന്നു അമ്പിളിക്ക്. കുടുംബത്തില്‍ തന്നെ ചികിത്സാചെലവിനായി വലിയൊരു തുക ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം അമ്പിളി മനസ്സിലാക്കുന്നത്. സ്വന്തമായി ഇന്‍ഷുറന്‍സ് എടുത്തു എന്ന് മാത്രമല്ല, മറ്റുള്ളവരെക്കൊണ്ടും ഇന്‍ഷുറന്‍സ് എടുപ്പിക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹവും ഉള്ളില്‍ ഉണ്ടായി. അങ്ങനെ പത്ര പരസ്യത്തിലൂടെയാണ് ഇൻഷുറൻസ് ഏജൻസിക്ക് അപേക്ഷിച്ചതും ഐ. സി തിരുവനന്തപുരം ഡിവിഷനിലെ കരുനാഗപ്പള്ളി ബ്രാഞ്ചിൽ ആർ. അമ്പിളി ഏജൻറ് ആകുന്നതും.

കരിയര്‍ വളര്‍ച്ച

സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കുമെല്ലാം ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതോടൊപ്പം അവര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കിയും കരിയര്‍ തുടങ്ങി. അതൊരു പഠന കാലഘട്ടമായിരുന്നുവെന്ന് അമ്പിളി പറയുന്നു. ഇന്‍ഷുറന്‍സ് മേഖലയെക്കുറിച്ച് വലിയ പഠനമൊന്നും ഇല്ലാതെ തന്നെ പ്രായോഗിക പാഠങ്ങള്‍ പഠിച്ചത് സ്വന്തം ഉത്തരവാദിത്തത്തിലൂടെ തന്നെ. അത് കരിയറിലും സഹായിച്ചു. എൽ.

''എനിക്ക് എന്താണ് ഇന്‍ഷുറന്‍സിലൂടെ ഗുണം'' എന്ന് സ്വയം ചോദിച്ചതിലൂടെ അതിനുള്ള ഉത്തരം കിട്ടി. അത് തന്നെയാണ് എല്ലാ ഉപഭോക്താക്കള്‍ക്കും പറഞ്ഞുകൊടുക്കുന്നതും. അങ്ങനെ പ്രായോഗികമായി ജോലിയെ സമീപിച്ചതാണ് തുടക്കം മുതലേ കരിയറിന്റെ വളര്‍ച്ചാ പാതയില്‍ തനിക്ക് കൂട്ടായതെന്നും അമ്പിളി പറയുന്നു. പിന്നീട് മേഖലയെക്കുറിച്ചും വിവിധ ഉല്‍പ്പന്നങ്ങളെക്കുറിച്ചും പഠിച്ച് എല്‍ഐസിയോടൊപ്പം വളര്‍ച്ച.

ടോപ് ഓഫ് ദി ടേബ്ള്‍

സെഞ്ചൂറിയന്‍, ഡബിള്‍ സെഞ്ചൂറിയന്‍, ട്രിപ്പിള്‍ സെഞ്ചൂറിയന്‍ എന്നിങ്ങനെ പദവികള്‍ ഓരോന്നായി നേടി അമ്പിളി കുതിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പിന്നീട് ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിംഗ് രംഗത്തെ ഏറ്റവും ഉയര്‍ന്ന ആഗോള ബഹുമതിയായ കേരളത്തിലെ ആദ്യത്തെ ടോപ് ഓഫ് ദി ടേബ്ള്‍ പുരസ്‌കാരം നേടാന്‍ കഴിഞ്ഞു അമ്പിളിക്ക്. അത് ഒരു വഴിത്തിരിവായിരുന്നു. ഇന്‍ഷുറന്‍സ് രംഗത്ത് അത്തരം ബഹുമതി നേടുന്ന സൗത്ത് സോണില്‍ നിന്നുള്ള വളരെ ചുരുക്കം വനിതകളില്‍ ഒരാള്‍. ആ ബഹുമതിക്ക് തിളക്കം കൂട്ടാന്‍ തുടര്‍ച്ചയായി രണ്ടാം തവണയും അമ്പിളി ടോപ് ഓഫ് ദി ടേബ്ള്‍ പദവി നേടിയിരിക്കുകയാണ് ഇപ്പോള്‍.

''പരിശ്രമിച്ചാല്‍ ഏതു വിജയവും സ്വന്തമാകുമെന്ന് ഞാന്‍ പറയും. അതില്‍ സ്ത്രീയെന്നും പുരുഷനെന്നൊന്നുമില്ല. ഓഫീസ് സമയം മാത്രമേ ജോലി ചെയ്യൂ എന്ന് ഒരിക്കലും പിടിവാശിയും എനിക്കുണ്ടായിരുന്നില്ല എനിക്ക്. സദാ പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് ശീലമാക്കിയതോടെ വിജയങ്ങള്‍ തേടിയെത്തി. കുടുംബത്തിന്റെ പിന്തുണയും എന്നെ മുന്നോട്ട് നയിക്കുന്നതില്‍ പ്രചോദനമായി. എന്റെ കഠിനാധ്വാനം കണ്ട് അവര്‍ കൂടെ നിന്നു. എല്ലാ വനിതകളോടും എനിക്ക് പറയാനുള്ളതും അതാണ്. പാഷന്‍ എന്താണെന്ന് കണ്ടെത്തുക. അതിനായി പരിശ്രമിക്കുക. വിജയം നിങ്ങളെ തേടിയെത്തും'' അമ്പിളി പറയുന്നു.

ഓരോ കലണ്ടര്‍ വര്‍ഷവും സമാഹരിക്കുന്ന റഗുലര്‍ പ്രീമിയം തുക 30 ലക്ഷം മില്യൺ ഡോളർ റൗണ്ട് ടേബിൾ ബഹുമതി നേടുന്നത്. അമേരിക്കയിൽ വെച്ചു നടക്കുന്ന ഇൻഷുറൻസ് പ്രൊഫഷണലുകളുടെ അന്താരാഷ്ട്ര കൂട്ടായ്മ ആണിത്. എം. ഡി.ആര്‍.ടി.യുടെ മൂന്നിരട്ടി സമാഹരിക്കുന്ന വര്‍ക്കാണ് കോർട്ട് ഓഫ് ദി ടേബിൾ പദവി കിട്ടുന്നത്. ടോപ് ഓഫ് ദി ടേബിൾ ബഹുമതി നേടുന്നവർക്ക് ഈ മീറ്റിംഗിൽ ഇന്ത്യൻ പതാക ഉയർത്താൻ സാധിക്കും എം.ഡി.ആര്‍.ടി.യുടെ ആറിരട്ടി ബിസിനസ് സമാഹരിക്കുമ്പോഴാണ് ടോപ് ഓഫ് ദി ടേബ്ള്‍ പദവി കിട്ടുന്നത്.

Related Articles

Next Story

Videos

Share it