മഹീന്ദ്ര ഗ്രൂപ്പിലെ നിര്‍ണ്ണായക സ്ഥാനം വിട്ട് ആനന്ദ് മഹീന്ദ്ര

Update: 2019-12-21 04:00 GMT

മഹീന്ദ്ര ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ആനന്ദ് മഹീന്ദ്ര പടിയിറങ്ങുന്നു. 2020 ഏപ്രില്‍ മുതല്‍ ഇദ്ദേഹം കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി പ്രവര്‍ത്തനം തുടരും.

ഒരു വര്‍ഷത്തേക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ(സിഇഒ) അധിക ഉത്തരവാദിത്തങ്ങളുമായി പവന്‍ കുമാര്‍ ഗോയങ്കയെ മാനേജിംഗ് ഡയറക്ടറായി വീണ്ടും നിയമിച്ചതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.2021 ഏപ്രില്‍ 2 ന് അനിഷ് ഷാ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയി മാറും.എല്ലാ ഗ്രൂപ്പ് ബിസിനസുകളുടെയും പൂര്‍ണ മേല്‍നോട്ടം എം & എം ബോര്‍ഡില്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായും ഗ്രൂപ്പ് സിഎഫ്ഒ ആയും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം ഏറ്റെടുക്കും. ഗോയങ്ക സാങ്യോങ് മോട്ടോഴ്സിന്റെ നേരിട്ടുള്ള ഉത്തരവാദിത്തവും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും തുടര്‍ന്നും വഹിക്കും.

നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന നിലയില്‍ ആനന്ദ് മഹീന്ദ്ര ഉപദേഷ്ടാവായും ബോര്‍ഡ് അംഗമായും തല്‍ക്കാലം പ്രവര്‍ത്തിക്കും.
അടുത്ത പതിനഞ്ച് മാസത്തിനുള്ളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിലെ നിരവധി ഉന്നത സ്ഥാനങ്ങളിലുള്ളവര്‍ വിരമിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.ഗ്രൂപ്പ് പ്രസിഡന്റും (എച്ച്ആര്‍ & കോര്‍പ്പറേറ്റ് സര്‍വീസസ്) സിഇഒയുമായ രാജീവ് ദുബെ 2020 ഏപ്രില്‍ 1 ന് വിരമിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News