ഇലക്ട്രിക് വാഹന വിപണിയിലേക്ക് അശോക് ലെയ്‌ലന്റും: ആദ്യത്തെ ഇ-എല്‍സിവി ഡിസംബറില്‍

സ്വിച്ച് മൊബിലിറ്റി എന്ന ബ്രാന്‍ഡിന് കീഴിലായാരിക്കും ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുക

Update:2021-07-29 14:15 IST

രാജ്യത്തെ മുന്‍നിര കൊമേഷ്യല്‍ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലന്റ് ഇലക്ട്രിക് വാഹന രംഗത്തേക്കിറങ്ങുന്നു. ലോകത്തിലെ തന്നെ മികച്ച 10 കൊമേഷ്യല്‍ വാഹന നിര്‍മാതാക്കളിലൊന്നായ അശോക് ലെയ്‌ലന്റ് യുകെ കമ്പനിയുമായുള്ള പങ്കാളിത്തത്തോടെ ഡിസംബറില്‍ തങ്ങളുടെ ആദ്യത്തെ ഇ-എല്‍സിവി അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. യുകെ ആസ്ഥാനമായുള്ള ഒപ്റ്റെയും അശോക് ലെയ്‌ലന്റും സംയുക്തമായുള്ള സ്വിച്ച് മൊബിലിറ്റിയുടെ കീഴിലാണ് അശോക് ലെയ്‌ലന്റ് ഇ-എല്‍സിവി പുറത്തിറക്കുന്നത്.

സ്വിച്ച് മൊബിലിറ്റിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം ഡിസംബര്‍ അവസാനത്തോടെ പുറത്തിറക്കാനാണ് പദ്ധതി. നിലവില്‍ ഈ വാഹനത്തിന് 2,000 ഓളം ഓര്‍ഡറുകളും ലഭിച്ചിട്ടുണ്ട്. ഈ വാഹനം ഇന്ത്യയില്‍ നിര്‍മിച്ച് സ്വിച്ച്് ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കാനാണ് അശോക് ലെയ്‌ലന്റ് ലക്ഷ്യമിടുന്നത്. സ്വിച്ച് മൊബിലിറ്റിയില്‍ 136 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായും പുതിയ സ്ഥാപനം ഭാവിയില്‍ സ്വന്തം മൂലധനം സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അശോക് ലെയ്ലാന്‍ഡ് പറഞ്ഞു. 'നിക്ഷേപകരും തന്ത്രപ്രധാന പങ്കാളികളും ഒത്തുചേരാന്‍ ആഗ്രഹിക്കുന്നു. അശോക് ലെയ്ലാന്‍ഡില്‍ നിന്ന് അടിയന്തിര ഫണ്ട് ആവശ്യങ്ങളൊന്നും ഞങ്ങള്‍ കാണുന്നില്ല,'' അശോക് ലെയ്ലാന്‍ഡ് & സ്വിച്ച് മൊബിലിറ്റി ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
2030 ഓടെ ആഗോള ഇലക്ട്രിക് ബസ് വിപണി 70 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയെയും യുകെയെയും ലക്ഷ്യമിട്ടാണ് സ്വിച്ച് മൊബിലിറ്റിയുടെ പ്രവര്‍ത്തം. കൂടാതെ ഇന്ത്യയെ ഒരു ഉല്‍പ്പാദന കേന്ദ്രമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.






Tags:    

Similar News