ബാംഗളൂരു ആസ്ഥാനമായ വൈദ്യുത ഇരുചക്ര വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ മൂന്ന് പുതിയ സ്‌കൂട്ടറുകള്‍ നാളെ വിപണിയിലെത്തും. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇതിലൊരെണ്ണം ഇരുചക്ര വാഹനപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഏഥര്‍ 450എസ് ആയിരിക്കുമെന്നാണ് കരുതുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ വാഹനങ്ങള്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട ടീസര്‍ കമ്പനി പങ്കുവച്ചിട്ടുണ്ട്.
നിലവില്‍ 450X എന്ന മോഡല്‍ ഇന്ത്യയിലേക്ക് മാത്രമായി അവതരിപ്പിച്ചിട്ടുണ്ട്. പ്രോ പാക്കോടു കൂടിയതും അല്ലാത്തതുമായി രണ്ട് മോഡലുകളാണ് 450എക്‌സിനുള്ളത്. 450X ന്റെ പരിഷ്‌കരിച്ച പതിപ്പുകളായിരിക്കും പുതുയായി അവതരിപ്പിക്കുക എന്നാണ് പുതിയ ടീസര്‍ സൂചിപ്പിക്കുന്നത്.
New scooters. New features. And even newer jokes (courtesy of @HoeZaay).
— Ather Energy (@atherenergy) August 7, 2023
Coming to you LIVE at 12 noon this Friday. Set your reminder at: https://t.co/ru0b1OI8RE#WarpThrough #Updates #Ather450S #Ather450X #Ather #ComingSoon #NewLaunch #ElectricScooter #EV pic.twitter.com/Qy4oEugoWd
പ്രോപാക്ക് ഇല്ലാത്ത ഏഥര്‍ 450Xന്റെ ചാര്‍ജിംഗ് ദൈര്‍ഘ്യത്തെ കുറിച്ച് പല ഉപയോക്താക്കളും അസംതൃപ്തി അറിയിച്ചിട്ടുണ്ട്. ചാര്‍ജിംഗ് സമയം കുറയ്ക്കുന്നതിന് ബാറ്ററി സൈസ് കുറയ്ക്കുന്നത് ഏഥര്‍ പരിഗണിച്ചേക്കാം. കൂടാതെ 450X ന്റെ അപ്‌ഡേഷന്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും പുതിയ രൂപകല്‍പ്പനയോ പ്ലാറ്റ്‌ഫോമോ അവതരിപ്പിക്കാന്‍ സാധ്യതയില്ലെന്ന് ഏഥര്‍സ്റ്റാക്ക് 5.0യുടെ അവതരണ വേളയില്‍ കമ്പനി ഉറപ്പിച്ചു പറഞ്ഞിരുന്നു.