'സാമ്പത്തിക വളര്‍ച്ച ആകാശത്തു നിന്ന് പൊട്ടി വീഴില്ല'

Update: 2019-07-30 07:29 GMT

ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴില്‍ നഷ്ടത്തിലേക്കും ആഭ്യന്തര വാഹന വ്യവസായം നിപതിച്ചുകൊണ്ടിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ വിവേകരഹിത നടപടികള്‍ മൂലമാണെന്ന് ബജാജ് ഓട്ടോ കമ്പനി ചെയര്‍മാന്‍ രാഹുല്‍ ബജാജും മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജും. ബജാജ് ഓട്ടോയുടെ പന്ത്രണ്ടാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഇരുവരും കനത്ത ആശങ്കകള്‍ ഓഹരി ഉടമകളുമായി പങ്കു വച്ചു.

ആഭ്യന്തര വാഹന വ്യവസായം കനത്ത മാന്ദ്യത്തെ അഭിമുഖീകരിക്കുന്നു. എല്ലാ വിധ വാഹനങ്ങളുടെയും വില്‍പ്പന ഓരോ മാസവും കുത്തനെ കുറയുന്നു. ഇതിനു പുറമേ, വിസ്മയം ജനിപ്പിക്കുന്ന തരത്തിലുള്ള അവ്യക്തതകള്‍ നിറഞ്ഞതാണ് സര്‍ക്കാരിന്റെ ഇ-വാഹന നയമെന്ന് അച്ഛനും മകനും ചൂണ്ടിക്കാട്ടി.

വാഹന വ്യവസായ രംഗത്ത് ഡിമാന്‍ഡും സ്വകാര്യ നിക്ഷേപവുമില്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ വളര്‍ച്ച എവിടെ നിന്ന് വരും? അത് ആകാശത്ത് നിന്ന് വീഴില്ല. വാഹന വ്യവസായം വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കാറുകളും വാണിജ്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇക്കാര്യത്തില്‍ ഏകദേശം ഒരു പോലെ തന്നെ- എണ്‍പത്തിയൊന്ന് വയസുകാരനായ രാഹുല്‍ ബജാജിനെ ഉദ്ധരിച്ച് 'മണി കണ്‍ട്രോള്‍' റിപ്പോര്‍ട്ട് ചെയ്തു.

Similar News