10 ലക്ഷത്തിന് മുകളിലുള്ള കാറുകൾക്ക് ഇനി നികുതിയിന്മേല്‍ നികുതി

Update: 2019-01-04 08:01 GMT

പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകൾക്ക് ഇനി കൂടുതൽ വില നൽകേണ്ടിവരും. പരോക്ഷ നികുതി ബോർഡിന്റെ പുതിയ നിർദേശമനുസരിച്ച് ബില്ലിലെ തുകക്കൊപ്പം ടാക്സ് കളക്ടഡ് അറ്റ് സോഴ്സിനും (TCS) ജിഎസ്ടി നൽകേണ്ടി വരും.

അതായത് വാഹന ഡീലർ ഈടാക്കുന്ന നികുതിക്കു (ടിസിഎസ്) കൂടി ചേർത്തുള്ള ജിഎസ്ടി ആണ് ഉപഭോക്താക്കൾ നൽകേണ്ടി വരിക. പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങൾക്ക് ഒരു ശതമാനമെന്ന നിരക്കിലാണ് ടിസിഎസ് ഈടാക്കുന്നത്.

എക്സ്-ഷോറൂം വിലയ്ക്കാണ് ടിസിഎസ് ഈടാക്കുക. വാഹനം വാങ്ങുന്നയാൾക്ക് ഈ തുകയ്ക്ക് പിന്നീട് നികുതിയിളവ് നേടാം.

വാഹനങ്ങളുടെ വീണ്ടും വില ഉയരാൻ ഇത് കാരണമാകും. പുതുവർഷം മുതൽ വാഹങ്ങൾക്ക് വില കൂടുമെന്ന് കമ്പനികൾ മുൻപേ പ്രഖ്യാപിച്ചിരുന്നു.

Similar News