രണ്ടാമൻ വരുന്നു; പുതിയ സി3 യുമായി സിട്രോൺ.

പൂർണ്ണമായി ഇന്ത്യയിൽ നിർമ്മിച്ച സിട്രോൺ സി3 കാർ അടുത്ത വർഷം വിപണിയിലെത്തും.

Update:2021-09-17 16:56 IST

ഫ്രഞ്ച് കമ്പനിയായ സിട്രോൺ, ഇന്ത്യക്ക് വേണ്ടി ഇന്ത്യയിൽ നിർമ്മിച്ച വാഹനമായ സിട്രോൺ സി3 വിപണിയിലെത്തുന്നു.

ഇന്ധനക്ഷമത, ആഡംബരം,ഓടിക്കാനുള്ള സൗകര്യം എന്നിവ ഉൾക്കൊള്ളിച്ച് ബഹുജന കാർ ആയാണ് വിപണിയിലേക്ക് സി 3 യുടെ വരവ്.
അടുത്ത വർഷം പകുതിയോടെ 'സി 3' കാറുകളെ ഇന്ത്യൻ വിപണിയിൽ കാണാം.നേരത്തെ സിട്രോണിന്റെ സി5 വിപണിയിൽ അവതരിപ്പിച്ചിരുന്നു.
ശക്തിയും തലയെടുപ്പും പ്രകടിപ്പിക്കുന്ന പുതിയ സി3, എസ് യു വി കളെ മാതൃകയാക്കി ഗ്രൗണ്ട് ക്ലിയറന്‍സ്, ഉയര്‍ന്ന ബോണറ്റ്, ഉയര്‍ന്ന നിലയിലെ ഡ്രൈവറുടെ സ്ഥാനം എന്നിവയെല്ലാം സ്വീകരിച്ചിട്ടുണ്ട്. ഇന്‍റീരിയറുകളും വളരെ ശ്രദ്ധാ പൂർവമാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.
കാറിന്റെ ആകൃതിയും എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ്.
സ്മാര്‍ട്ട്ഫോണ്‍ സംയോജനവും എക്സ്എക്സ്എല്‍ പത്ത് ഇഞ്ച് സ്ക്രീനുമായുള്ള കണക്ഷനും എല്ലാം കൂടുതല്‍ സൗകര്യപ്രദമാക്കും.നേരത്തെ ഇന്ത്യൻ വിപണിയിൽ ഇറങ്ങിയ C5 ക്ക് സമാനമായി ഗ്രില്ല്, ഷാർപ്പായുള്ള ഹെഡ്ലൈറ്റുകൾ, വലിയ എയർഡാം, സ്കിഡ് പ്ലേറ്റ് നൽകിയുള്ള ബമ്പർ, എൽ.ഇ.ഡി. ഡി.ആർ.എൽ. എന്നിവയൊക്കെയുണ്ട്.
ആഭ്യന്തര, ആഗോള വിപണികൾ ലക്ഷ്യമിട്ട് കമ്പനി ഇന്ത്യയിൽ വളരെ വിപുലമായ രീതിയിൽ കാറുകൾ നിർമ്മിക്കാനുള്ള പദ്ധതിയുണ്ട്. 100,000 യൂണിറ്റ് വാർഷിക ഉൽപാദന ശേഷിയുള്ള ചെന്നൈ പ്ലാന്റിലാണ് സി 3 നിർമ്മിക്കുന്നത്.


Tags:    

Similar News