പുതിയ നിറങ്ങളില്‍ ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍

പുത്തന്‍ നിറങ്ങള്‍ ഇവയെ കൂടുതല്‍ ജനപ്രിയമാക്കുമെന്ന് കമ്പനി

Update:2023-01-30 17:35 IST

ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ട് മോഡലുകളായ ജാവ 42 സ്പോര്‍ട്സ് സ്ട്രൈപ്പ്, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവയുടെ പുതിയ നിറങ്ങളിലുള്ള ബൈക്കുകള്‍ അവതരിപ്പിച്ചു. പുതിയ കോസ്മിക് കാര്‍ബണ്‍ ഷേഡാണ് ജാവ 42 സ്പോര്‍ട്സ് സട്രൈപ്പിന്. ഗ്ലോസ് ഫിനിഷിലുള്ള ക്രിംസണ്‍ ഡ്യുവല്‍ ടോണ്‍ ആണ് യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണിയിലേക്ക് ചേര്‍ത്തിരിക്കുന്നത്.

ജാവ 42 കോസ്മിക് കാര്‍ബണിന് 1,95,142 രൂപയും, യെസ്ഡി റോഡ്സ്റ്റര്‍ ക്രിംസണ്‍ ഡ്യുവല്‍ ടോണിന് 2,03,829 രൂപയുമാണ് എക്സ്ഷോറൂം വില (ഡല്‍ഹി ). ഈ രണ്ട് പുതിയ നിറങ്ങളും ജാവ 42, യെസ്ഡി ബ്രാന്‍ഡുകളെ കൂടുതല്‍ ജനപ്രിയമാക്കുമെന്ന് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സിഇഒ ആഷിഷ് സിങ് ജോഷി പറഞ്ഞു. കമ്പനിക്ക് നിലവില്‍ ഇന്ത്യയിലുടനീളം 400 ടച്ച് പോയിന്റുകളുണ്ട്. ഈ വര്‍ഷാവസാനത്തോടെ 500 ഔട്ട്‌ലെറ്റുകള്‍ പൂര്‍ത്തീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

Tags:    

Similar News