കിടിലന്‍ മൈലേജുമായി മഹീന്ദ്രയുടെ പുത്തന്‍ ബൊലേറോ മാക്‌സ് പിക്കപ്പ് കേരളത്തില്‍

മഹീന്ദ്ര മാക്സ് പിക്കപ്പുകളുടെ പുതിയ ശ്രേണികള്‍ അവതരിപ്പിച്ചു

Update: 2024-02-20 06:39 GMT

Image : auto.mahindra.com

ബൊലേറോ മാക്‌സ് പിക്കപ്പിന്റെ പുതിയ പതിപ്പുകള്‍ കേരള വിപണിയിലിറക്കി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എ.സി കാബിന്‍, ഐമാക്‌സ് ആപ്പിലെ 14 ഫീച്ചറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള എസ്.എക്‌സ്.ഐ., വി.എക്‌സ്.ഐ പതിപ്പുകളാണ് അവതരിപ്പിച്ചത്.
ആകര്‍ഷകമായ രൂപകല്‍പന, മികച്ച യാത്രാസുഖം നല്‍കുന്ന കാബിന്‍ എന്നിങ്ങനെ സവിശേഷതകളുമായാണ് പുതിയ ബൊലേറോ മാക്‌സ് പിക്കപ്പ് എത്തുന്നത്. ഡീസല്‍, സി.എന്‍.ജി പതിപ്പുകളുണ്ട്. മഹീന്ദ്രയുടെ എം2ഡി.ഐ എൻജിനാണ് ഹൃദയം. 52.2/59.7 കെ.ഡബ്ല്യു കരുത്തും 200/220 എന്‍.എം ടോര്‍ക്കും മികച്ച ഡ്രൈവിംഗ് ആസ്വാദനവും പകരുമെന്ന് കമ്പനി പറയുന്നു.
മികച്ച മൈലേജ്
1.3 ടണ്‍ മുതല്‍ രണ്ട് ടണ്‍ വരെ പേ ലോഡ് ശേഷിയും 3,050 എം.എം വരെ കാര്‍ഗോ ബെഡ് നീളവുമുണ്ട്. ഹീറ്ററും ഡിമസ്റ്ററുമുള്ള സംയോജിത എയര്‍ കണ്ടീഷനിംഗ് ആണുള്ളത്. ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റുകള്‍, ടേണ്‍ സേഫ് ലാമ്പുകള്‍ തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍. 17.2 കിലോമീറ്ററാണ് മൈലേജ്. എക്‌സ്‌ഷോറൂം വില 8.49 ലക്ഷം മുതല്‍ 11.22 ലക്ഷം രൂപ വരെ.
രണ്ട് മുതല്‍ 3.5 ടണ്‍ വരെയുള്ള സെഗ്മന്റുകളില്‍ രാജ്യത്തെ 60 ശതമാനം വിപണിയും കൈയടക്കിയിരിക്കുന്നത് മഹീന്ദ്രയാണെന്ന്  വൈസ് പ്രസിഡന്റും നാഷണല്‍ സെയ്ല്‍സ് ഹെഡുമായ ബനേശ്വര്‍ ബാനര്‍ജി പറഞ്ഞു.
Tags:    

Similar News