കാറുകള്‍ക്ക് 1.1% വില കൂട്ടി മാരുതി

നടപ്പ് സാമ്പത്തിക വര്‍ഷം ഇത് കമ്പനിയുടെ രണ്ടാമത്തെ വില വര്‍ധന

Update: 2023-01-16 10:30 GMT

മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ വാഹന ശ്രേണിയിലുടനീളം ഏകദേശം 1.1 ശതമാനം വില വര്‍ധിപ്പിച്ചതായി കമ്പനി അറിയിച്ചു. 2022 ഏപ്രിലിന് ശേഷം നടപ്പ്  സാമ്പത്തിക വര്‍ഷം കമ്പനിയുടെ രണ്ടാമത്തെ വില വര്‍ധനയാണിത്. 2023 ല്‍ കാര്‍ബണ്‍ പുറംന്തള്ളല്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വാഹന ശ്രേണി പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്കും വര്‍ധിച്ചുവരുന്ന ചെലവുകളുടെ ആഘാതം നികത്തുന്നതിനും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് കമ്പനി മുമ്പ് പറഞ്ഞിരുന്നു.

വിലയിലെ വര്‍ധനവ് എല്ലായ്‌പ്പോഴും വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍ വില എത്രത്തോളം ഉയരുമെന്നും നിര്‍മ്മാണ ചെലവിനും വിദേശ വിനിമയത്തിനും എന്ത് സംഭവിക്കുമെന്നും ഇപ്പോഴും അറിയില്ല. ഇത് എല്ലായ്‌പ്പോഴും നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളാണെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മറ്റ് പല കാര്‍ കമ്പനികളും വില വര്‍ധനവിനെ പറ്റി സൂചന നല്‍കിയിരുന്നു. വര്‍ധിച്ചുവരുന്ന ചെലവുകളുടെ ആഘാതം ഭാഗികമായി നികത്തുന്നതിനായി വില വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി ഹോണ്ട അറിയിച്ചിരുന്നു. ഈ ജനുവരിയില്‍ തന്നെ വില വര്‍ധിപ്പിക്കാനാണ് ഹ്യുണ്ടായും പദ്ധതിയിടുന്നത്. ടാറ്റ മോട്ടോഴ്സ്, സ്‌കോഡ, വോള്‍വോ തുടങ്ങിയ കമ്പനികളും കഴിഞ്ഞ മൂന്ന് മാസത്തിനിടെ വില വര്‍ധിപ്പിച്ചുട്ടുണ്ട്.

Tags:    

Similar News