കുറഞ്ഞ വിലയില്‍ കിടിലന്‍ ലുക്ക്! മാരുതി എസ്-പ്രസോ എത്തി

Update: 2019-09-30 09:27 GMT

ഏറെ കാത്തിരുപ്പിനുശേഷം മാരുതി തങ്ങളുടെ മൈക്രോ എസ്.യു.വിയായ എസ്-പ്രസോയെ വിപണിയിലിറക്കി. 3.69 ലക്ഷം രൂപയാണ് വില പ്രാരംഭവില. ഇതിലൂടെ ഉല്‍സവ സീസണ്‍ വില്‍പ്പനയാണ് മാരുതി ലക്ഷ്യം വെക്കുന്നത്. മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പുകളിലൂടെയാണ് വാഹനം ലഭ്യമാകുന്നത്.

റിനോ ക്വിഡ് ഫേസ് ലിഫ്റ്റ്, ദാറ്റസ്ണ്‍ റെഡി-ഗോ, മാരുതി സുസുക്കി ഓള്‍ട്ടോ കെ10 എന്നിവയാണ് പ്രധാന എതിരാളികള്‍. ബിഎസ് 6 മാനദണ്ഡങ്ങളോട് കൂടിയ 1.0 ലിറ്റര്‍ കെ10 പെട്രോള്‍ എന്‍ജിനാണ് എസ്-പ്രസോയ്ക്ക് കരുത്തുപകരുന്നത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എജിഎസ്) ഓപ്ഷനുമുണ്ട്.

സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം കൊടുത്തിരിക്കുന്ന ഇതില്‍ രണ്ട് എയര്‍ബാഗ്, ഇബിഡിയോട് കൂടിയ എബിഎസ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, റെയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് സംവിധാനം, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഉയര്‍ന്നവേഗതയില്‍ പോകുമ്പോഴുള്ള അലേര്‍ട്ട് സംവിധാനം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

മാരുതി എസ്-പ്രെസോ സ്റ്റാന്‍ഡേര്‍ഡ്, LXi, VXi, VXi എന്നീ വേരിയന്റുകളില്‍ ലഭ്യമാകും. LXiക്ക് ലിറ്ററിന് 21.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയും VXi വേരിയന്റുകള്‍ക്ക് 21.7 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് കമ്പനി അവകാശപ്പെടുന്നത്. സുപ്പീരിയര്‍ വൈറ്റ്, സോളിഡ് ഫയര്‍ റെഡ്, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, മെറ്റാലിക് സില്‍ക്കി സില്‍വര്‍, സോളഡ് സിസില്‍ ഓറഞ്ച്, പേള്‍ സ്റ്റാറി ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളില്‍ ലഭ്യമാണ്.

Similar News