ഹോണ്ട ആക്റ്റിവ 6ജി ജനുവരി 15ന് എത്തിയേക്കും

Update: 2020-01-02 12:23 GMT

ജാപ്പനീസ് കമ്പനിയായ ഹോണ്ട തങ്ങളുടെ ജനപ്രിയ മോഡലായ ആക്റ്റിവയുടെ ആക്റ്റിവ 6ജി ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ജനുവരി 15ന് ഈ മോഡല്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്റ്റിവ 125, എസ്പി 125 എന്നിവയ്ക്കുശേഷമാണ് ബിഎസ് 6 മാനദണ്ഡങ്ങള്‍ അനുസരിക്കുന്ന പുതിയ മോഡല്‍ എത്തുന്നത്.

നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് പുതിയതിന് 10-15 ശതമാനത്തോളം വില കൂടും. നിലവിലുള്ള മോഡലിന്റെ എക്‌സ്‌ഷോറൂം വില 55,934 രൂപയാണ്. പക്ഷെ നിരവധി പുതിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എക്‌സ്‌റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ ക്യാപ്പ്, ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍, 12 ഇഞ്ച് വീലുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയേക്കാം. പവര്‍, ടോര്‍ക് ഔട്ട്പുട്ടുകളില്‍ മുന്‍മോഡലിനെ അപേക്ഷിച്ച് വ്യത്യാസമുണ്ട്.

ഹോണ്ടയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് ആക്റ്റിവ. മാസം തോറും ആക്റ്റിവയുടെ രണ്ടര ലക്ഷം യൂണിറ്റുകളാണ് വിറ്റഴിയുന്നത്. 

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News