മാന്ദ്യത്തിനിടയിലും പാസഞ്ചര്‍ വാഹന കയറ്റുമതി ഉയര്‍ന്നു

Update: 2019-10-14 05:09 GMT

ആഭ്യന്തര വാഹന വിപണിയില്‍ മാന്ദ്യം രൂക്ഷമാണെങ്കിലും പാസഞ്ചര്‍ വാഹനങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ നേരിയ മുന്നേറ്റം കാഴ്ച വച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നാല് ശതമാനത്തിന്റെ വര്‍ധനയാണ് പാസഞ്ചര്‍ വാഹനങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് രാജ്യത്തിന് കൈവരിക്കാനായത്. ഹ്യൂണ്ടായ് ആണ് ഈ രംഗത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്നും സിയാമിന്റെ (സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ്) കണക്കു വ്യക്തമാക്കുന്നു.

ഏപ്രില്‍- സെപ്റ്റംബര്‍ കാലയളവില്‍ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് 1.03 ലക്ഷം യൂണിറ്റുകളാണ് കയറ്റി വിട്ടത്. രാജ്യത്തുനിന്ന് 3,65,282 യൂണിറ്റുകളാണ് പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ഇക്കാലത്ത് ആകെ കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3,49,951 യൂണിറ്റുകളായിരുന്നു.   കാര്‍ ഷിപ്പ്‌മെന്റില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 5.61 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. യൂട്ടിലിറ്റി യാത്രാ വാഹന വിഭാഗത്തില്‍ ഏപ്രില്‍ - സെപ്റ്റംബര്‍ മാസത്തില്‍ 77,397 യൂണിറ്റുകളുടെ വര്‍ധനയാണുണ്ടായത്.

Similar News