'ന്യൂജെന്‍' ഡസ്റ്റര്‍ ഇന്ത്യയിലേക്ക്, ചിത്രങ്ങള്‍ കാണാം

അടുത്ത വര്‍ഷം ആദ്യം യൂറോപ്യന്‍ വിപണിയിലെത്തുമെങ്കിലും ഇന്ത്യയിലെത്താന്‍ അല്‍പ്പം കാത്തിരിക്കണം

Update: 2023-12-02 05:23 GMT

Dacia Duster /Image Courtesy: Autocar India

ഗംഭീര തിരിച്ചുവരവിനൊരുങ്ങി റിനോയുടെ ഡസ്റ്റര്‍. റെനോയുടെ ബജറ്റ് കാര്‍ വിഭാഗമായ ഡാസിയയാണ് പുതിയ തലമുറ സ്റ്റര്‍ കഴിഞ്ഞ ദിവസം പോര്‍ച്ചുഗല്ലില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചത്.

2012ലാണ് റെനോയുടെ ആദ്യ ഡസ്റ്റര്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയത്. കമ്പനിയുടെ വിപണി വിഹിതത്തില്‍ മുഖ്യ പങ്ക് വഹിച്ചിരുന്ന ഡസ്റ്റര്‍ പിന്നീട് ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് വില്‍പ്പന അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഇതാ പുതിയ രൂപത്തില്‍ ഡസറ്റര്‍ തിരിച്ചുവരാനൊരുങ്ങുന്നു.

കാത്തിരിക്കണം
അടുത്ത വര്‍ഷം ആദ്യത്തോടെ യൂറോപ്യന്‍ വിപണിയിലെത്തുമെങ്കിലും 2025ന്റെ രണ്ടാം പകുതിയോടെ
യായിരിക്കും
 ഇന്ത്യയിലെത്തുക എന്നാണ്  ലഭ്യമാകുന്ന വിവരം. റെനോ, ഡാസിയ, നിസാന്‍ എന്നിവയുടെ നിരവധി മോഡലുകള്‍ കടംകൊണ്ടിട്ടുള്ള സി.എം.എഫ്-ബി (CMF-B ) പ്ലാറ്റ്‌ഫോമിലാണ് മൂന്നാം തലമുറ ഡസ്റ്ററും എത്തുക. വാഹനത്തിന് ഓഫ് റോഡര്‍ ലുക്ക് നല്‍കുന്ന പൗരുഷഭാവം പുതിയ ഡസ്റ്ററിലും തുടരും. കൂടാതെ ഡാസിയയുടെ ബിഗ്‌സ്റ്റര്‍ കണ്‍സെപ്റ്റിന്റെ ചില ഡിസൈനുകളും ഇതില്‍ ഉള്‍ക്കൊള്ളിക്കും. 4.34 മീറ്റര്‍ നീളമുള്ള ഈ വാഹനം നിലവിലുള്ളവയേക്കാള്‍ നീളമേറിയതാണ്.



 വിദേശ വിപണികളില്‍ വിറ്റഴിക്കുന്ന ഡാസിയ മോഡലിന് സമാനമാണ് മുന്‍വശം. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഇതിന് ചെറിയ രൂപമാറ്റങ്ങള്‍ വരുത്തിയേക്കാം. ഏഴ് സീറ്റ് മോഡലുകളും അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here

എന്‍ജിന്‍ കരുത്ത്
ആഗോള വിപണികളില്‍ വിവിധ എന്‍ജിന്‍ കരുത്തുകളില്‍ ഇവ ലഭ്യമാകും. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 120 എച്ച്.പി കരുത്തും 1.2 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിന്‍ 140 എച്ച്.പി കരുത്തും നല്‍കുമ്പോള്‍ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 170 എച്ച് പി കരുത്തും നല്‍കുന്നു. 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എഥനോള്‍ മിക്‌സ് ഇന്ധനത്തിലും പ്രവര്‍ത്തിക്കും. ഡസ്റ്ററിന്റെ ഏറ്റവും ശക്തിയേറിയ എന്‍ജിനായിരിക്കുമിത്.



 ഇന്ത്യയില്‍ ലഭ്യമായിരുന്ന ഡസ്റ്ററിന്റെ എന്‍ജിന്‍ ശേഷി പല കാലഘട്ടങ്ങളിലും അപ്‌ഗ്രേഡ് ചെയ്തിരുന്നു. അവസാനമിറങ്ങിയ മോഡലിലെ 1.3 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 154 എച്ച്.പി കരുത്തും 250 എന്‍.എം ടോര്‍ക്കുമാണുണ്ടായിരുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സി.വി.റ്റി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോടുകൂടിയ 7 സ്പീഡ് മാനുവല്‍ മോഡായിരുന്നു ട്രാന്‍സ്മിഷന്‍. 16.5 കിലോമീറ്റല്‍ മൈലേജ് വാഗ്ദാനം ചെയ്തിരുന്ന ഈ മോഡലിന് 10.49 ലക്ഷം മുതല്‍ 13.59 ലക്ഷം വരെയായിരുന്നു അവതരണ സമയത്ത് എക്‌സ്‌ഷോറൂം വില.

പുതിയ ലുക്ക്

വൈ മോട്ടിഫ് എല്‍.ഇ.ഡി ലൈറ്റുകള്‍, ക്രോം ഇന്‍സേര്‍ട്ടുകളോടു കൂടിയ നേര്‍ത്ത ഗ്രിൽ, ബുള്‍ ബാറിന് സമാനമായ ബംപര്‍ എന്നിവയാണ് മുന്‍വശത്തെ ആകര്‍ഷണം. പിന്‍ ഭാഗത്തും വൈ-മോട്ടിഫ് എല്‍.ഇ.ഡി ലാമ്പുകളുണ്ട്‌. 472 ലിറ്ററാണ് ലഗേജ് സ്‌പേസ്.

പഴയ ഡസ്റ്ററിന്റെ ഇന്റീരിയര്‍ പൂര്‍ണമായും കാലഹരണപ്പെട്ട രീതിയിലായിരുന്നു. പുതിയ കാലഘട്ടത്തിനനുയോജ്യായ ഗാഡ്ജറ്റുകളും മറ്റുമായാണ് പുതിയ ഡസ്റ്റര്‍ എത്തുക. 10.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 7 ഇഞ്ച് ഡ്രൈവേഴ്‌സ്‌ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫോണ്‍ ഹോള്‍ഡര്‍, വയര്‍ലെസ് ചാര്‍ജര്‍, 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റം തുടങ്ങിയ ഒട്ടനവധി ഫീച്ചറുകളുമുണ്ട്. ലൈറ്റ്, ഡാര്‍ക്ക് ഗ്രേ ഷേഡിലാണ് ഡാഷ്‌ബോര്‍ഡ്.

വിലവിവരങ്ങളെ കുറിച്ച് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Tags:    

Similar News