250 CC അഡ്വഞ്ചർ സെഗ്മെന്റിലേക്ക് സുസുക്കി, V-Storm SX എത്തി
കാഴ്ചയിലും ഭാവത്തിലും പ്രശസ്ത ടൂറര്‍ ബൈക്ക് വി-സ്റ്റോം 1050യുടെ ചെറുപതിപ്പാണ് പുതിയ മോഡല്‍
സൂപ്പര്‍ ബൈക്കുകളുടെ നിര്‍മാണത്തില്‍ പേരുകേട്ട സുസുക്കി, ഇന്ത്യന്‍ വിപണിയിലെ 250 സിസി അഡ്വഞ്ചർ സെഗ്മെന്റിലേക്കും കാലുവെയ്ക്കുന്നു. സ്‌പോര്‍ട്‌സ് അഡ്വഞ്ചർ ടൂറര്‍ വിഭാഗത്തില്‍ വി-സ്റ്റോം SX 250 എന്ന മോഡലാണ് സുസുക്കി പുറത്തിറക്കിയത്. കാഴ്ചയിലും ഭാവത്തിലും കമ്പനിയുടെ പ്രശസ്ത ടൂറര്‍ ബൈക്ക് വി-സ്റ്റോം 1050യുടെ ചെറുപതിപ്പായാണ് വി-സ്റ്റോം SX എത്തുന്നത്. നിലവില്‍ സമാന ഡിസൈനില്‍ വി-സ്റ്റോം 650 എന്ന മോഡല്‍ സുസുക്കി ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്.
സുസുക്കി ജിക്‌സര്‍ 250 സ്ട്രീറ്റില്‍ നല്‍കിയിരിക്കുന്ന 26.5 എച്ച്പി, 22.2 എന്‍എം, 249 സിസി ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് വി-സ്‌റ്റോം SX 250യിലും. 6സ്പീഡ് ട്രാന്‍സ്മിഷനാണ് ബൈക്കിന്. ഓഫ്-റോഡ് യാത്രകള്‍ക്കായി മുന്നില്‍ 19 ഇഞ്ച് വീലുകളും പിന്നില്‍ 17 ഇഞ്ച് വീലുകളുമാണ് നല്‍കിയിരിക്കുന്നത്. പിന്‍ഭാഗത്തെ മോണോഷോക്ക് 7-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.
Choose the ride that leaves your soul awestruck, V- Strom SX is designed in a way to suit a variety of riding conditions. Be it adventures or city rides, it's
— Suzuki Motorcycle India (@suzuki2wheelers) April 8, 2022
designed to thrill!
To know more, visit: https://t.co/qPAzwBFcm6#SuzukiIndia #MasterOfAdventure pic.twitter.com/I3GXLR4YTQ
എല്‍ഇഡി ഹെഡ്- ടെയില്‍ലാമ്പുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, അലോയ് വീലുകള്‍, സുസുക്കി കണക്ട് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്, എസ്എംഎസ് അലേര്‍ട്ട്, വാട്ട്‌സ്ആപ്പ് അലേര്‍ട്ട്, മിസ്ഡ് കോള്‍ അലേര്‍ട്ട്, ഓവര്‍ സ്പീഡ് വാര്‍ണിംഗ്, ഫോണ്‍ ബാറ്ററി ലെവല്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ നിരവധി ഫീച്ചറുകളും വി-സ്‌റ്റോം SX 250യില്‍ നല്‍കിയിട്ടുണ്ട്.
2.11 ലക്ഷം രൂപ (എക്സ്ഷോറൂം) മുതലാണ് ബൈക്കിന്റെ വില ആരംഭിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, യെസ്ഡി അഡ്‌വെഞ്ചര്‍, കെടിഎം 250 അഡ്വഞ്ചർ , ഹോണ്ട സിബി 200 എക്‌സ് തുടങ്ങിയ മോഡലുകളുമായി ആവും സുസുക്കി വി-സ്‌റ്റോം SX 250 മത്സരിക്കുക.