വാഹന വില്‍പ്പനയിലെ ഇടിവ് തുടരുന്നു: ടാറ്റ

Update: 2020-01-02 06:47 GMT

വാഹന വില്‍പ്പനയില്‍ ഇടിവ് തുടരുന്നതായി ടാറ്റ മോട്ടോഴ്‌സിന്റെ റിപ്പോര്‍ട്ട്. കയറ്റുമതി അടക്കമുളള കണക്കുകള്‍ പ്രകാരം ആകെ വില്‍പ്പനയിലുണ്ടായ ഇടിവ് 13.84 ശതമാനമാണ്.

കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ 12 ശതമാനത്തിന്റെ ഇടിവാണ് ആഭ്യന്തര വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്‌സ് രേഖപ്പെടുത്തിയത്. ഡിസംബറില്‍ ആകെ നടന്ന വില്‍പ്പന 44,254 യൂണിറ്റുകളാണ്. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 50,440 യൂണിറ്റുകളായിരുന്നു.കയറ്റുമതി അടക്കമുളള കണക്കുകള്‍ പ്രകാരം മൊത്തം ഈ ഡിസംബറിലെ വില്‍പ്പന 46,903 യൂണിറ്റുകളായിരുന്നു. 2018 ഡിസംബറില്‍  വില്‍പ്പന 54,439 യൂണിറ്റുകളായിരുന്നു.

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയും കുറഞ്ഞു. 10 ശതമാനമാണ് പാസഞ്ചര്‍ വാഹന വില്‍പ്പനയിലുണ്ടായ ഇടിവ്. ഈ വര്‍ഷം ഡിസംബറില്‍ ഈ വിഭാഗത്തിലെ ആകെ വില്‍പ്പന 12,785 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 14,260 യൂണിറ്റുകളും

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News