എന്തൊരു ഗ്ലാമര്‍! ഗ്ലാന്‍സ എത്തി

Update:2019-06-06 17:03 IST

ബലീനോയുടെ ടൊയോട്ട പതിപ്പായ ഗ്ലാന്‍സ വിപണിയിലേക്ക്. ബലീനോയെ അടിസ്ഥാനമാക്കി ടൊയോട്ട പുറത്തിറക്കുന്ന ഗ്ലാന്‍സയ്ക്ക് ബലീനോയുമായി സമാനതകള്‍ ഏറെയാണ്. ഗ്ലാന്‍സയുടെ വില ആരംഭിക്കുന്നത് 7.22 ലക്ഷം രൂപയിലാണ്.

സുസുക്കിയും ടൊയോട്ടയുമായുള്ള സഹകരണത്തില്‍ പുറത്തെത്തുന്ന ആദ്യ മോഡലാണ് ഗ്ലാന്‍സ. ഗ്രില്ലിലെ ചെറിയ മാറ്റം മാത്രമാണ് ഗ്ലാന്‍സയും ബലീനോയും തമ്മിലുള്ള പുറമേ പ്രകടമായ മാറ്റം. ഉള്ളില്‍ ഏഴിഞ്ച് സ്മാര്‍ട്ട് പ്ലേകാസ്റ്റ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബലീനോയ്ക്ക് ഇല്ലാത്ത ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി ഗ്ലാന്‍സക്കുണ്ട്.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ ഗ്ലാന്‍സയിലുള്ളത്. ഡീസല്‍ എന്‍ജിന്‍ ഉണ്ടാകില്ല. മാനുവല്‍, ഓട്ടോമാറ്റിക് വകഭേദങ്ങളുണ്ട്. മാനുവല്‍ വേരിയന്റിന്റെ വില ആരംഭിക്കുന്നത് 7.22 ലക്ഷം രൂപയിലും സിവിറ്റി വകഭേദത്തിന്റെ വില ആരംഭിക്കുന്നത് 8.3 ലക്ഷം രൂപയിലുമാണ്. അഞ്ച് നിറങ്ങളില്‍ വാഹനം ലഭ്യമാകും.

ബലീനോ, ഹോണ്ട ജാസ്, ഹ്യുണ്ടായ് ഐ20 എന്നിവയായിരിക്കും ഗ്ലാന്‍സയുടെ മുഖ്യ എതിരാളികള്‍.

Similar News