ടിവിഎസിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരുങ്ങിക്കഴിഞ്ഞു, ഉടന്‍ അവതരിപ്പിച്ചേക്കും

Update: 2020-01-17 10:07 GMT

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു ടിവിഎസ് മോട്ടോര്‍ കമ്പനി. 2018 ഓട്ടോ എക്‌സ്‌പോയില്‍ ഇവര്‍ ക്രയോണ്‍ എന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ കണ്‍സപ്റ്റ് രൂപം പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ സ്‌കൂട്ടര്‍ ഹൊസൂര്‍ പ്ലാന്റിന് സമീപം പരീക്ഷണ ഓട്ടം നടത്തുന്നത് കണ്ടെത്തിയിരിക്കുകയാണ്.

ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് മുമ്പ് ഈ മോഡല്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ജൂണില്‍ കമ്പനി സിഇഒ കെ.എന്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്റലുമായി സഹകരിച്ചാണ് ടിവിഎസ് മോട്ടോര്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍മിക്കുന്നത്.

ടിവിഎസ് നേരത്തെ പ്രദര്‍ശിപ്പിച്ച കണ്‍സപ്റ്റ് മോഡലിന് 12 കിലോവാട്ട് ഇലക്ട്രിക് മോട്ടറാണ് ഉണ്ടായിരുന്നത്. എന്നാല്‍ പ്രൊഡക്ഷന്‍ മോഡലില്‍ ഇത് തന്നെയായിരിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ ഓടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 60 കിലോമീറ്റര്‍ സ്പീഡിലേക്ക് എത്താന്‍ 5.1 സെക്കന്‍ഡുകള്‍ മതിയാകും.

ടിവിഎസ് മോട്ടോര്‍ കമ്പനി ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നില്ല. എന്തായാലും വരും മാസങ്ങളില്‍ ക്രയോണ്‍ ഇലക്ട്രിക് വിപണിയില്‍ അവതരിപ്പിച്ചേക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News