നിങ്ങളുടെ അടുത്ത കാറിന് സോളാർ റൂഫ് ഉണ്ടായേക്കാം

Update: 2019-07-09 09:20 GMT

വാഹനങ്ങൾ എത്രമാത്രം ഇക്കോ-ഫ്രണ്ട്‌ലി ആക്കാം എന്ന് തലപുകഞ്ഞാലിക്കുകയാണ് സർക്കാരുകളും ഓട്ടോമൊബൈൽ നിർമാതാക്കളും. 2030 മുതൽ ഇന്ത്യയിൽ ഇലക്ട്രിക്ക് വാഹങ്ങൾ മാത്രം വിറ്റാൽ മതിയെന്ന സർക്കാർ നിർദേശത്തോട് ഓട്ടോ ഇൻഡസ്ടറി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നത് മറ്റൊരു വസ്തുത.

അതേസമയം, നിലവിലുള്ള വാഹങ്ങളെ എങ്ങനെ കൂടുതൽ  പരിസ്ഥിതി സൗഹൃദമാക്കാം എന്നാണ് ഒരു വിഭാഗം വാഹന നിർമാതാക്കൾ ആലോചിക്കുന്നത്. 
ഈ വർഷം ഹ്യൂണ്ടായിയും കിയയും ചേർന്ന് തെരെഞ്ഞെടുത്ത വാഹങ്ങളിൽ അവരുടെ ഫസ്റ്റ് ജനറേഷൻ സോളാർ റൂഫുകൾ ഘടിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്.

ഇലക്ട്രിക്ക് വാഹങ്ങൾക്ക് പുറമേ, ഹൈബ്രിഡ്, ഇൻന്റേണൽ കമ്പസ്റ്റൺ എൻജിൻ എന്നിവയിലും സോളാർ ഘടിപ്പിക്കും. എമിഷൻ കുറക്കുന്നതോടൊപ്പം ഇന്ധന ചെലവും കുറക്കാമെന്നതാണ് ഇതിന്റെ മെച്ചം.

സോളാർ പാനൽ, കൺട്രോളർ, ബാറ്ററി എന്നിവ ചേർന്നതാണ് സോളാർ ചാർജിങ് സംവിധാനം. ഇതിലുള്ള ഫോട്ടോ വോൾട്ടെയ്ക്ക് സെല്ലുകൾ സൂര്യപ്രകാശത്തെ ഇലക്ട്രിസിറ്റി ആക്കി മാറ്റാൻ സഹായിക്കുന്നു.

ഈ വൈദ്യുതി ബാറ്ററിയിൽ സ്റ്റോർ ചെയ്യുകയോ വാഹനത്തിന്റെ എസി ജനറേറ്ററിന്റെ ലോഡ് കുറയ്ക്കുന്നതിനായി ഉപയോഗിക്കുകയോ ചെയ്യാം. ചില വാഹങ്ങളിൽ സോളാർ വൈദ്യുതി നേരിട്ട് മോട്ടോറിന് പവർ നൽകുന്നതിനായി ഉപയോഗിക്കാം.

ഇൻന്റേണൽ കമ്പസ്റ്റൺ എൻജിനിൽ ഉപയോഗിക്കുന്ന സെക്കൻഡ് ജനറേഷൻ സോളാർ റൂഫുകൾ സെമി-ട്രാൻസ്പെരന്റ് ആയിരിക്കും. ബാറ്ററി ചാർജ് ചെയ്യാൻ ഉപയോഗിക്കുന്നതിനോടൊപ്പം ക്യാബിനുള്ളിൽ വെളിച്ചം നിറക്കാനും ഈ റൂഫ് സഹായിക്കും. 

ഇൻന്റേണൽ കമ്പസ്റ്റൺ എൻജിനുകളിൽ സോളാർ ചാർജിംഗ് സംവിധാനം ഉപയോഗിക്കുന്നതിലൂടെ എമിഷൻ ചട്ടങ്ങൾ കൂടുതൽ കൃത്യതയോടെ പാലിക്കാൻ നിർമാതാക്കൾക്കാവുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.   

Similar News