ജി.എസ്.ടി യൂസ്ഡ് കാര്‍ വിപണിയില്‍ ആശങ്ക

Update: 2017-07-12 17:14 GMT

ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പ് യൂസ്ഡ് കാറുകളുടെ നികുതി നിരക്ക് വാഹനത്തിന്റെ മൊത്തവിലയുടെ .5 ശതമാനമായിരുന്നു. എന്നാല്‍ ജിഎസ്ടി നടപ്പായതോടെ ലാഭത്തിന്‍മേല്‍ 28 ശതമാനം മുതല്‍ 43 ശതമാനം വരെയാണ് യൂസ്‌സ് കാറുകള്‍ക്ക് ഇപ്പോള്‍ നികുതി ചുമത്തിയിരിക്കുന്നത്. നികുതിയടച്ച് വാങ്ങുന്ന മിഡ്‌സൈസ് വാഹനങ്ങള്‍ക്ക് 28 ശതമാനവും പ്രീമിയം വാഹനങ്ങള്‍ക്ക് 43 ശതമാനം വരെയും നികുതി ചുമത്തുന്നത് യൂസ്ഡ് കാര്‍ വിപണിയുടെ തകര്‍ച്ചക്ക് വഴി തെളിക്കുമെന്നതാണ് ഇപ്പോള്‍ ഈ രംഗത്തുയരുന്ന പ്രധാന ആശങ്ക. ഇരട്ടിയിലധികമാണ് നിരക്കു വര്‍ധന.

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും പോപ്പുലര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്ററുമായ ജോണ്‍ കെ പോള്‍ പറയുന്നു.

''ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജി.എസ്.ടി സ്വാഗതാര്‍ഹമാണ്. വാഹനങ്ങള്‍ക്ക് വില കുറയുന്നത് ഉപഭോക്താക്കള്‍ക്കും ഗുണകരമാകും. എന്നാല്‍ രാജ്യത്തെ ഓര്‍ഗനൈസ്ഡ് മേഖലയിലെ യൂസ്ഡ് കാര്‍ വില്‍പ്പനയുടെ 40 ശതമാനവും നടക്കുന്ന കേരളത്തില്‍ ഈ രംഗത്തെ ഭീമമായ നികുതി നിരക്കുവര്‍ധന കനത്തവെല്ലുവിളിയാണ്.''

പുതിയ ജിഎസ്ടി നോട്ടിഫിക്കേഷന്‍ പ്രകാരം വിറ്റുവരവിനാണോ, മാര്‍ജിനാണോ നികുതി നല്‍കേണ്ടത് എന്നതു സംബന്ധിച്ച് ധാരണയില്ല. ഡെമോ കാറുകള്‍ വില്‍ക്കുമ്പോള്‍ വീണ്ടും നികുതി കൊടുക്കേണ്ടി വരുന്നു എന്നതു സംബന്ധിച്ചും അവ്യക്തതകള്‍ നില നില്‍ക്കുന്നു. ഒരിക്കല്‍ ടാക്‌സ് അടച്ചു വാങ്ങിയ പുതിയ വണ്ടി വീണ്ടും വില്‍ക്കുമ്പോള്‍ എല്ലാ ഘട്ടത്തിലും നികുതി കൊടുക്കേണ്ടി വരുന്നു എന്നതാണ് പ്രധാന പരാതി. അതായത് 14.5 ശതമാനം വാറ്റ് കൊടുത്ത പുതിയ വാഹനം വില്‍ക്കുമ്പോള്‍ 28 ശതമാനം നികുതി വീണ്ടും കൊടുക്കേണ്ടി വരുന്നു.

Similar News