മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളില്‍ കേന്ദ്രത്തിന്റെ 5000 കോടി നിക്ഷേപം വരുന്നു

നാഷണല്‍ ഇന്‍ഷുറന്‍സ്, ഓറിയെന്റ്റല്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നേട്ടം

Update:2023-03-13 14:30 IST

Photo : Canva

പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ശക്തിപ്പെടുത്താനായി കേന്ദ്ര സര്‍ക്കാര്‍ 5000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുന്നു. നാഷണല്‍ ഇന്‍ഷുറന്‍സ്, ഓറിയെന്റ്റല്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് എന്നി കമ്പനികള്‍ക്കാണ് നേട്ടം ഉണ്ടാകുന്നത്.

കമ്പനികള്‍ക്ക് നല്‍കിയത്

2020-21 കേന്ദ്ര സര്‍ക്കാര്‍ മൂന്ന് കമ്പനികള്‍ക്കും കൂടി 9950 കോടി രൂപ നല്‍കിയിരുന്നു. അന്ന് നാഷണല്‍ ഇന്‍ഷുറന്‍സിന് 3175 കോടി രൂപ, യുണൈറ്റഡ് ഇന്‍ഷുറന്‍സിന് 3605 കോടി രൂപ, ഓറിയെന്റ്റല്‍ ഇന്‍ഷുറന്‍സിന് 3170 കോടി രൂപ എന്നിങ്ങനെയാണ് ലഭിച്ചത്. കമ്പനിയുടെ നഷ്ട സാധ്യത കുറയ്ക്കാന്‍ സോള്‍വെന്‍സി അനുപാതം 1.5 നിലനിര്‍ത്തണം.

നിയമം ഭേദഗതി ചെയ്യണം

നാലു പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 3 എണ്ണം പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്. ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി മാത്രമാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സ്വകാര്യ വല്‍ക്കരിക്കുമെന്ന് കേന്ദ്ര ധന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അത് സംബന്ധിച്ച ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് (ദേശസാല്‍ക്കരണ നിയമം) ഭേദഗതി ചെയ്യണം. പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ബാഹ്യ ഏജന്‍സിയെ കണ്‍സല്‍റ്റന്റായി നിയോഗിക്കും. 

Tags:    

Similar News