ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഒറ്റ ഉപകരണം: പുതിയ സൗകര്യവുമായി ഏസ്മണി

1,000 വ്യാപാരികള്‍ക്ക് ഉപകരണം സൗജന്യമായി നല്‍കും

Update: 2023-06-13 16:45 GMT

ഏസ്മണി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ബ്രാന്‍ഡിംഗ്) ശ്രീനാഥ് തുളസീധരന്‍, മാനേജിംഗ് ഡയറക്ടര്‍ നിമിഷ ജെ വടക്കന്‍, പ്രോഡക്റ്റ് മാനേജർ ജിതിൻ ഏബ്രഹാം എന്നിവര്‍

ധനകാര്യ സാങ്കേതിക (ഫിന്‍ടെക്) മേഖലയിലെ മുന്‍നിര കമ്പനിയായ 'ഏസ്മണി' ഓള്‍ ഇന്‍ വണ്‍ പേയ്‌മെന്റ് ഡിവൈസ് അവതരിപ്പിച്ചു. മൈക്രോ എ.ടി.എം, ആധാര്‍ എ.ടി.എം, പി.ഒ.എസ് മെഷീന്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഓള്‍ ഇന്‍ വണ്‍ പേയ്‌മെന്റ് ഡിവൈസ്. പി.ഒ.എസ് ഉപകരണം എന്നതിലുപരിയായി മറ്റ് സേവനങ്ങളും ഇതു വഴി ലഭ്യമാകും. കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ പണമിടപാടിന് സഹായിക്കുന്ന ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പണമെടുക്കാന്‍ സാധിക്കും.

ആദ്യഘട്ടത്തില്‍ 1,000 വ്യാപാരികള്‍ക്ക് ഉപകരണം സൗജന്യമായി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഏസ്മണി 
മാനേജിംഗ് ഡയറക്ടര്‍
 നിമിഷ ജെ വടക്കന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് എക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡുമായി വ്യാപാരികളെ സമീപിക്കാം. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനും ഇതേ രീതിയില്‍ സാധിക്കും. കൂടാതെ എല്ലാവിധ റീചാര്‍ജ്, ബില്‍ അടവ് തുടങ്ങിയ ആവശ്യങ്ങള്‍ക്കും സഹായകമാകുന്ന ബി.ബി.പി.എസ് സൗകര്യവും ഇതോടൊപ്പം നല്‍കുന്നു.
വനിതകള്‍ക്കൊരു കൈത്താങ്ങ്
ഗ്രാമീണ മേഖലയിലെ വനിതകള്‍ക്ക് വരുമാനം ലഭ്യമാക്കാന്‍ കൂടിയാണ് ഇത്തരമൊരു സംവിധാനം ആരംഭിച്ചിരിക്കുന്നതെന്ന് ഏസ്മണി
 അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബ്രാന്‍ഡിംഗ് ശ്രീനാഥ് തുളസീധരന്‍, പ്രോഡക്റ്റ് മാനേജർ ജിതിൻ ഏബ്രഹാം 
എന്നിവരും പറഞ്ഞു. ഏസ്മണിയുടെ ഗ്രാമീണ സംരംഭകത്വ പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന 100 സ്ത്രീകള്‍ക്ക് ഈ ഉപകരണങ്ങള്‍ സൗജന്യമായി ഏസ്മണി വിതരണം ചെയ്യും. വിവിധ ഇടപാടുകള്‍ വഴി വനിതകൾക്ക് കമ്മീഷന്‍ നേടാനും വരുമാനം ഉറപ്പാക്കാനും സാധിക്കും.
സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ സാധാരണ കീപാഡ് ഫോണ്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സാധിക്കുന്ന ഓഫ്‌ലൈന്‍ യു.പി.ഐ എ.ടി.എം നേരത്തെ ഏസ്മണി അവതരിപ്പിച്ചിരുന്നു. കൂടാതെ കാര്‍ഡും മോതിരമായും കീചെയ്‌നായും ഉപയോഗിക്കാനാകുന്ന വെയറബിള്‍ എ.ടി.എം കാര്‍ഡുകളും കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു. എ.ടി.എമ്മുകള്‍ വീട്ടുപടിക്കലെത്തുന്ന സംവിധാനവും ഏസ്മണിക്കുണ്ട്. കേരളം, തമിഴ്‌നാട് എന്നിവടങ്ങളിലായി 1,435 വ്യാപാരികള്‍ ഏസ്മണിയുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നു.
Tags:    

Similar News