ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ്: ജീവനും സ്വത്തിനും സംരക്ഷണം!
സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് കാലിടറാതെ നടന്നടുക്കാന്‍ ഒരു പങ്കാളി
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അനുയോജ്യമായ ഇന്‍ഷ്വറന്‍സ് പ്ലാനുകള്‍ അവതരിപ്പിച്ച് ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയാണ് ആദിത്യ ബിര്‍ള കാപ്പിറ്റല്‍ കമ്പനിയില്‍ നിന്നുള്ള ആദിത്യ ബിര്‍ള സണ്‍ ലൈഫ്
ഇന്‍ഷ്വറന്‍സ്. കുട്ടികളുടെ ഭാവി ഉറപ്പാക്കുന്നതിനുള്ള ചില്‍ഡ്രണ്‍സ് ഫ്യൂച്ചര്‍ പ്ലാനുകള്‍, വെല്‍ത്ത് പ്രൊട്ടക്ഷന്‍ പ്ലാന്‍, റിട്ടയര്‍മെന്റ്, പെന്‍ഷന്‍ എന്നിവയ്ക്കുള്ള സവിശേഷ പദ്ധതികള്‍ തുടങ്ങിയവയെല്ലാം ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നുണ്ട്.
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെയും കാനഡയിലെ പ്രമുഖ സാമ്പത്തിക സേവന കമ്പനിയായ സണ്‍ ലൈഫ് ഫിനാന്‍ഷ്യല്‍സിന്റെയും സംയുക്ത സംരംഭമായ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി പരമ്പരാഗത ടേം പ്ലാനുകളും യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷ്വറന്‍സ് പ്ലാനുകളും കൂടി വിപണിയിലിറക്കുന്നുണ്ട്.
മികച്ച പ്രകടനം
2023 സെപ്റ്റംബര്‍ 30ലെ കണക്ക് പ്രകാരം എ.ബി.എസ്.എല്‍.ഐ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വലുപ്പം (എ.യു.എം) 76,994 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ 19 ശതമാനം വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അര്‍ധവര്‍ഷ കാലയളവില്‍ മൊത്തം പ്രീമിയം വരുമാനം 7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 6,827 കോടി രൂപയിലെത്തി. ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷ്വറന്‍സിന് രാജ്യത്തെമ്പാടുമായി 360ലേറെ
ശാഖകളും 11 ബാങ്ക് ഇന്‍ഷ്വറന്‍സ് പങ്കാളികളും 6 ഡിസ്ട്രിബ്യൂഷന്‍ ചാനലുകളും 54,000ത്തിലേറെ ഡയറക്റ്റ് സെല്ലിംഗ് ഏജന്റുമാരുമുണ്ട്. 21,000ത്തോളം ജീവനക്കാരും 19.3 ലക്ഷം സജീവ ഉപഭോക്താക്കളും കമ്പനിക്കുണ്ട്.
ശക്തമായ അടിത്തറ
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമാണ് സാമ്പത്തിക സേവന കമ്പനിയായ ആദിത്യ ബിര്‍ള കാപ്പിറ്റല്‍ ലിമിറ്റഡ്. ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷ്വറന്‍സിന്റെഹോള്‍ഡിംഗ് കമ്പനിയുമാണ് ഇത്. ഉപകമ്പനികളിലൂടെയും മറ്റ് കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെയും സാമ്പത്തിക സേവന രംഗത്ത് ശക്തമായ സാന്നിധ്യമായിരിക്കുകയാണ് എ.ബി.സി.എല്‍. 42,000 ജീവനക്കാര്‍ ആദിത്യ ബിര്‍ള കാപ്പിറ്റലിന് കീഴി ലുണ്ട്. 1,403 ശാഖകളും രണ്ട് ലക്ഷത്തിലേറെ ഏജന്റുമാര്‍/ചാനല്‍ പാര്‍ട്ണര്‍മാരും ഒട്ടനവധി ബാങ്ക് പാര്‍ട്ണര്‍മാരും കമ്പനിക്കുണ്ട്.
(This article has been originally published in December 15th Issue of Dhanam Business Magazine)