നടപ്പ് വര്‍ഷം ബാങ്ക് വായ്പ 13% വര്‍ധിക്കാന്‍ സാധ്യത: ഫിച്ച് റേറ്റിംഗ്സ്
വായ്പകള്‍ക്കുള്ള ഡിമാന്‍ഡ് അടുത്ത സാമ്പത്തിക വര്‍ഷവും തുടരും
കോവിഡിന് ശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പ 11.5 ശതമാനത്തില്‍ നിന്ന് 13 ശതമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഫിച്ച് റേറ്റിംഗ്സ് റിപ്പോര്‍ട്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ റിയല്‍ ജിഡിപി വളര്‍ച്ച 7 ശതമാനമായിരിക്കുമെന്ന് ഫിച്ച് പ്രവചിച്ചു.
ഉയര്‍ന്ന പലിശനിരക്കിന്റെ ആഘാതങ്ങള്‍ക്കിടയിലും 2023 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പയുടെ വളര്‍ച്ച ദൃശ്യമാകുമെന്ന് ഏജന്‍സി പറഞ്ഞു. എന്നിരുന്നാലും 2022-23ലെ വായ്പ വളര്‍ച്ച ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ കുറയും. 2024 സാമ്പത്തിക വര്‍ഷത്തില്‍ വായ്പ ഡിമാന്‍ഡ് ശക്തമായി തുടരുമെന്നും ഏജന്‍സി പ്രതീക്ഷിക്കുന്നു.
അതേസമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം ഡെപ്പോസിറ്റുകളുടെയും വായ്പകളുടെയും പാദ അടിസ്ഥാനത്തിലുള്ള സ്ഥിതിവിവരക്കണക്കുകള്‍ പുറത്തിറക്കിയിരുന്നു. ബാങ്ക് വായ്പാ വളര്‍ച്ച സെപ്റ്റംബര്‍ പാദത്തില്‍ 17.2 ശതമാനമായി ഉയര്‍ന്നു. മുന്‍ വര്‍ഷം പാദത്തിൽ ഇത് 14.2 ശതമാനമായിരുന്നു.