ഗാന്ധി ജയന്തിയും വിജയദശമിയും മറ്റ് പൊതു അവധികളും; ഒക്‌റ്റോബറില്‍ ബാങ്ക് അവധി ദിനങ്ങള്‍ കൂടുതല്‍

അവധി ദിവസങ്ങള്‍ അറിഞ്ഞ് സാമ്പത്തിക ഇടപാടുകള്‍ ക്രമീകരിക്കാം

Update:2023-09-30 11:59 IST

ഉത്തരേന്ത്യയില്‍ ഉത്സവ കാലമായതിനാല്‍ ഒക്‌റ്റോബറില്‍ ദേശീയ തലത്തിലുള്ള ബാങ്ക് അവധികളുടെ എണ്ണവും കൂടുതലാണ്. പല സംസ്ഥാനങ്ങളിലും ഞായർ ഉൾപ്പെടെ 14 ദിവസത്തോളമാണ് ഈ മാസം ബാങ്കുകള്‍ അടഞ്ഞുകിടക്കുക.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശ പ്രകാരം, എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയും നാലാം ശനിയും രാജ്യത്തെ എല്ലാ ബാങ്കുകളും അവധിയായിരിക്കും.  ആ ദിവസങ്ങളിൽ കേരളത്തിലെ ബാങ്കുകൾക്കും പതിവ് അവധിയുണ്ടായിരിക്കും. മറ്റ് അവധികള്‍ ഓരോരോ സംസ്ഥാനത്തെ അനുസരിച്ചായിരിക്കും വരുന്നത്. കേരളത്തിലും ഞായർ ഒഴികെ 5 ദിവസത്തോളം ബാങ്ക് അവധിയാണ്.

ബാങ്ക് ഇടപാടുകള്‍ നടത്തുന്ന വ്യക്തികളാണെങ്കില്‍ തീര്‍ച്ചയായും അവധികള്‍ അറിഞ്ഞ് സാമ്പത്തിക ഇടപാടുകള്‍ ക്രമീകരിക്കണം.

ഒക്‌റ്റോബറിലെ ബാങ്ക് അവധികള്‍-കേരളത്തില്‍

ഒക്‌റ്റോബർ 2 - തിങ്കള്‍ - ഗാന്ധി ജയന്തി

ഒക്‌റ്റോബർ  14 - ശനി - രണ്ടാം ശനി

ഒക്‌റ്റോബർ 23 - തിങ്കള്‍-മഹാനവമി

ഒക്‌റ്റോബർ 24 - ചൊവ്വ വിജയദശമി

ഒക്‌റ്റോബര്‍ 28 - നാലാം ശനി 

ഒക്‌റ്റോബറിലെ ബാങ്ക് അവധികള്‍-വിവിധ സംസ്ഥാനങ്ങളിൽ 

ഒക്‌റ്റോബർ 2 - തിങ്കള്‍ - ഗാന്ധി ജയന്തി- ദേശീയതലത്തില്‍ എല്ലാ ബാങ്കുകള്‍ക്കും അവധി

ഒക്‌റ്റോബർ 14 - ശനി - രണ്ടാം ശനി

ഒക്‌റ്റോബർ 18 ബുധന്‍ - കതി ബിഹു- അസമില്‍ ബാങ്കുകള്‍ക്ക് അവധി.

ഒക്‌റ്റോബർ19 - വ്യാഴം - ഗുജറാത്ത് സംവത്സരി ഫെസ്റ്റിവല്‍ 

ഒക്‌റ്റോബർ 21 ശനി -ദുര്‍ഗാ പൂജ, മഹാ സപ്തമി-ത്രിപുര, അസം, മണിപ്പൂര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ പല ബാങ്കുകള്‍ക്കും അവധി

ഒക്‌റ്റോബർ 23 - തിങ്കള്‍ - ദസറ മഹാനവമി/ആയുധ പൂജ/ദുര്‍ഗാ പൂജ/വിജയ ദശമി-ത്രിപുര, കര്‍ണാടക, ഒറീസ, തമിഴ്‌നാട്, ആസാം, ആന്ധ്രാപ്രദേശ്, കാണ്‍പൂര്‍, കേരളം, ജാര്‍കാഹണ്ട്, ബിഹാര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

ഒക്‌റ്റോബർ 24 - ചൊവ്വ - ദസറ/വിജയദശമി/ദുര്‍ഗാ പൂജ-ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്ക് അവധി.

ഒക്‌റ്റോബർ 28 - നാലാം ശനി - ലക്ഷ്മി പൂജ- ബംഗാളിലും കേരളത്തിലും പല ബാങ്കുകള്‍ക്കും അവധി

ഒക്‌റ്റോബർ 31 - ചൊവ്വ - സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം-ഗുജറാത്തില്‍ ബാങ്ക് അവധി

Read This Also : ബാങ്കുകള്‍ക്ക് ഇനി ആഴ്ചയില്‍ ഈ ദിവസങ്ങളിലും അവധി

എല്ലാ ശനിയാഴ്ചയും ബാങ്ക് അവധി നല്‍കാന്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേന്‍ (IBA) അംഗീകാരം നല്‍കിയെങ്കിലും റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാല്‍ ഇനിമുതല്‍ എല്ലാ ശനിയാഴ്ചകളും ബാങ്കുകള്‍ അടഞ്ഞുകിടക്കും.



Tags:    

Similar News