പുതുതലമുറ സേവനങ്ങളുമായി ബാങ്ക് ഓഫ് ബറോഡ

ബി.ഒ.ബി വേള്‍ഡ് മൊബൈല്‍ ആപ്പ് വഴി 270ലേറെ സേവനങ്ങള്‍ ലഭ്യമാക്കുന്നു

Update:2024-07-19 17:18 IST
മാറുന്ന ആവശ്യങ്ങള്‍ക്കൊപ്പം സ്വയം നവീകരിച്ച് പുതുതലമുറ ബാങ്കുകളോട് മത്സരിച്ച് മുന്നേറുകയാണ് ബാങ്ക് ഓഫ് ബറോഡ. ബിസിനസ് കെട്ടിപ്പടുക്കുന്നതില്‍ തലമുറകളോടൊപ്പം ചേര്‍ന്ന് നില്‍ക്കാനും എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വളര്‍ച്ചയ്ക്ക് മുന്നില്‍ നില്‍ക്കാനും കഴിഞ്ഞുവെന്നതാണ് 117 വര്‍ഷത്തെ പാരമ്പര്യമുള്ള ബാങ്ക് ഓഫ് ബറോഡയുടെ നേട്ടം. 1908ല്‍ സര്‍ മഹാരാജ സയാജിറാവു ഗേയ്ക്ക്വാദ് മൂന്നാമന്‍ സ്ഥാപിച്ച ബാങ്ക് ഓഫ് ബറോഡ, ഇന്ന് രാജ്യത്തെ മുന്‍നിര വാണിജ്യ ബാങ്കുകളിലൊന്നാണ്. 2024 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 24.17 ലക്ഷം കോടി രൂപയാണ് ബാങ്കിന്റെ മൊത്തം ബിസിനസ്.
ആകര്‍ഷകമായ അക്കൗണ്ടുകള്‍
ഉല്‍പ്പന്നങ്ങളും സേവനങ്ങളും സ്വയം നവീകരിച്ചാണ് ബാങ്കിന്റെ യാത്ര. ഓരോ ആവശ്യത്തിനും അനുയോജ്യമായ രീതിയിലുള്ള അക്കൗണ്ടുകള്‍ ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നു. പതിനായിരം മുതല്‍ രണ്ടു ലക്ഷം രൂപയ്ക്ക് മേല്‍വരെ ശമ്പളം വാങ്ങുന്നവര്‍ക്കായി സാലറി ക്ലാസിക് അക്കൗണ്ട്, സൂപ്പര്‍ അക്കൗണ്ട്, പ്രീമിയം അക്കൗണ്ട്, പ്രിവിലേജ് അക്കൗണ്ട് എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനായി ഗോള്‍ഡ്, പ്ലാറ്റിനം, റോഡിയം, ഡയമണ്ട് എന്നിങ്ങനെ വ്യത്യസ്തമായ കറന്റ് അക്കൗണ്ട് പാക്കേജുകളും ബാങ്ക് നല്‍കുന്നു.
സൗജന്യമായ നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ്, യുപിഐ സേവനങ്ങള്‍ക്കൊപ്പം പി.ഒ.എസും സൗണ്ട് ബോക്സും ലഭിക്കും. ഒപ്പം പരിധിയില്ലാതെ സൗജന്യ ചെക്ക് ലീഫുകള്‍, സൗജന്യ വീസ വ്യാപാര്‍ ഡിഐ ഡെബിറ്റ് കാര്‍ഡ്, ആജീവനാന്ത കാലാവധിയുള്ള സൗജന്യ കോര്‍പറേറ്റ് ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള സൗകര്യങ്ങളും ലഭിക്കുന്നു.
കുടുംബത്തിലെ ആറ് പേര്‍ക്ക് വരെ ഒന്നിച്ചെടുക്കാവുന്ന ബറോഡ ഫാമിലി എസ്.ബി അക്കൗണ്ടും മറ്റൊരു ആകര്‍ഷണമാണ്. പ്രോസസിംഗ് ചാര്‍ജുകളിലും പലിശനിരക്കിലും ഇളവുണ്ട്. കൂടാതെ മിനിമം ബാലന്‍സിനനുസരിച്ച് ചാര്‍ജുകളിലും ഡിജിറ്റല്‍ സേവനങ്ങളിലും ഇളവുകളും ഒപ്പം ക്രെഡിറ്റ് കാര്‍ഡും ലഭിക്കും.
എം.എസ്.എം.ഇ മേഖലയ്ക്ക് താങ്ങാകാന്‍ സപ്ലൈ ചെയ്്ന്‍ ഫിനാന്‍സ്, പ്രീമിയം ലോണ്‍ എഗൈന്‍സ്റ്റ് പ്രോപ്പര്‍ട്ടി, ബറോഡ പ്രോപ്പര്‍ട്ടി പ്രൈഡ്, വാണിജ്യ വാഹന വായ്പ, ഹെല്‍ത്ത്കെയര്‍ എക്വിപ്മെന്റ് വായ്പ തുടങ്ങിയ വിവിധ വായ്പാ പദ്ധതികളും ബിഒബിയ്ക്കുണ്ട്.
പ്രവര്‍ത്തനം എറണാകുളം മേഖല രൂപീകരിച്ച്
വിജയാ ബാങ്കും ദേനാ ബാങ്കും 2019ല്‍ ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ചതോടെ എറണാകുളം മേഖല രൂപീകരിച്ചാണ് കേരളത്തിലെ പ്രവര്‍ത്തനം. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് റീജ്യണുകളാണ് എറണാകുളം മേഖലയ്ക്ക് കീഴിലുള്ളത്. 2024 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 37,587 കോടി രൂപയുടെ ബിസിനസാണ് എറണാകുളം മേഖലയ്ക്ക് കീഴില്‍ നിന്ന് ലഭിച്ചത്. മേഖലയ്ക്ക് കീഴില്‍ 227 ശാഖകളുണ്ട്. 236 എടിഎമ്മുകളും 12 റീസൈക്ലേഴ്സും ഏഴ് എക്സ്പ്രസ് ലോബികളും നാല് ഇ ലോബികളും സംസ്ഥാനത്തെ 14 ജില്ലകളിലായുണ്ട്.
ബി.ഒ.ബി ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്, ബിഒബി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്, കൂട്ടുസംരംഭമായ ഇന്ത്യ ഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ബറോഡ ബിഎന്‍പി ബിഎന്‍പി പാരിബ മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ ഉപസ്ഥാപനങ്ങളും ബാങ്ക് ഓഫ് ബറോഡയ്ക്ക് കീഴിലുണ്ട്.
റീറ്റെയ്ല്‍ ബാങ്കിംഗ് സേവനങ്ങളുടെ 95 ശതമാനവും ബിഒബി വേള്‍ഡ് (BOBWorld) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കുന്നുണ്ട്. 270ലേറെ സേവനങ്ങളാണ് ഇത് വഴി ബാങ്ക് നല്‍കുന്നത്. ഒപ്പം സവിശേഷമായ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ തടസങ്ങളിലാതെ മികച്ച സേവനം എത്തിക്കാനും ബാങ്കിനാകുന്നുണ്ട്.
ബാങ്കിന്റെ 63.97 ശതമാനം ഓഹരിയും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്. ലോകമെമ്പാടുമായി 165 ദശലക്ഷം ഇടപാടുകാര്‍ ബാങ്കിനുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിലെ 17 രാജ്യങ്ങളിലായി 70,000 ടച്ച് പോയ്ന്റുകളിലൂടെ ഇടപാടുകാരിലേക്ക് ബാങ്ക് സേവനമെത്തിക്കുന്നു.
Tags:    

Similar News