ബാങ്ക് ഓഫ് ബറോഡ കടപ്പത്രങ്ങൾ വഴി 1000 കോടി രൂപ സമാഹരിക്കും

അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും ചെലവ് കുറഞ്ഞ വീടുകൾ നിർമിക്കാനും ധനസഹായം നൽകാനാണ് ലക്ഷ്യം

Update: 2022-07-18 09:30 GMT

ബാങ്ക് ഓഫ് ബറോഡ (Bank of Baroda) 1000 കോടി രൂപ കടപ്പത്രങ്ങൾ വഴി സമാഹരിക്കുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും ചെലവ് കുറഞ്ഞ വീടുകൾ നിർമിക്കാനും ധനസഹായം നൽകുക എന്നതാണ് ലക്ഷ്യം. ജൂണിൽ ബാങ്കിൻറ്റെ ഡയറക്റ്റർ ബോർഡ് 5000 കോടി രൂപ വരെ കടപ്പത്രങ്ങൾ ഇറക്കാനുള്ള അനുമതി നൽകിയിരുന്നു.

ബാങ്കിൻറ്റെ മൂലധന പര്യാപ്‌തത മാർച്ച് 31 2022 ൽ 15.84 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 2749 കോടി രൂപയുടെ അധിക ടിയർ 1 (Tier 1) മൂലധന ബോണ്ടുകൾ പുറത്തിറക്കിയിരുന്നു. എന്നാൽ ഇപ്പോൾ അനുമതി നൽകിയിരിക്കുന്ന കടപ്പത്രങ്ങൾ ബാങ്കിൻറ്റെ മൂലധനത്തിൻറ്റെ ഭാഗാമാകില്ല.
2021-22 നാലാം പാദത്തിൽ ഭവന വായ്‌പ നൽകിയത് 11.3 % വർധിച്ച് 81,000 കോടി രൂപ യായി. ബാങ്കിൻ റ്റെ നിഷ്ക്രിയ ആസ്തികൾ 6.61 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

റിസർവ് ബാങ്ക് (RBI) മാർഗ നിർദേശം അനുസരിച്ച് 7 വർഷ കാലയളവിൽ ദീര്ഘ കാല കടപ്പത്രങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിനും ചെലവ് കുറഞ്ഞ വീടുകൾ നിർമിക്കുന്നതിന് ധന സഹായം നൽകാനായി പുറത്തിറക്കാൻ ബാങ്കുകൾക്ക് സാധിക്കും.

ബാങ്ക് ഓഫ് ബറോഡ ഓഹരിയിൽ നേരിയ മുന്നേറ്റം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായി -നിലവിൽ 107 രൂപ.


Tags:    

Similar News