ഡിസംബര്‍ 16, 17 തീയതികളില്‍ ബാങ്കുകള്‍ പണിമുടക്കും; വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടന്നേക്കും
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നടപടികള്‍ക്കെതിരെയാണ് പ്രതിഷേധം.
ഡിസംബര്‍ മൂന്നാം വാരം ദേശീയ തലത്തില്‍ നടക്കാനിരിക്കുന്ന ബാങ്ക് പണിമുടക്ക് കേരളത്തിനും ബാധകമായേക്കും.
രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു ആണ് പണിമുടക്കിനൊരുങ്ങുന്നത്.
ഡിസംബര്‍ 16,17 തിയതികളില്‍ ആണ് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടക്കുക. അതേസമയം പണിമുടക്കിന് മുന്നോടിയായി എം.പിമാര്‍ക്ക് നിവേദനം നല്‍കാനും സംസ്ഥാന ഭരണ സിരാകേന്ദ്രങ്ങളില്‍ ശക്തമായ പതിഷേധനടപടികള്‍ സംഘടിപ്പിക്കാനും യു.എഫ്.ബി.യു തീരുമാനിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
ബാങ്കിങ് നിയമ ഭേദഗതികള്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പോകുന്നു എന്നതിനെതിരെയാണ് ബാങ്ക് യൂണിയനുകള്‍ ശബ്ദമുയര്‍ത്തുന്നത്.
ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ദിവസം പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ നടത്താനും യു.എഫ്.ബി.യു തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം ബാങ്ക് യൂണിയനുകളുടെ നേതൃത്വത്തില്‍ വരും ദിനങ്ങളില്‍ ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് അറിയുന്നത്. കോവിഡ് ഭീതിയുടെ പഞ്ചാത്തലത്തില്‍ സമരം പിന്‍വലിക്കാനും സാധ്യത ഉണ്ട്.