കാനറ ബാങ്ക് ലാഭത്തിൽ 43% വർധന; രണ്ട് ദിവസത്തിനുള്ളിൽ ഓഹരികൾ 11% ഉയർന്നു

മൊത്തം നിക്ഷേപം 8.66%വളര്‍ച്ചയോടെ ₹12.32 ലക്ഷം കോടിയായി. റീറ്റെയ്ല്‍, കാര്‍ഷിക, ഭവന വായ്പ മേഖലകളിലും മുന്നേറ്റം

Update: 2023-10-27 12:21 GMT

Image : Dhanam

കാനറ ബാങ്കിന് അറ്റാദായത്തില്‍ 43 ശതമാനം വാര്‍ഷിക വര്‍ധന. നടപ്പു സാമ്പത്തിക വര്‍ഷകത്തിലെ രണ്ടാം പാദത്തില്‍ ബാങ്ക് 3,606 കോടി രൂപ അറ്റാദായമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 2,525 കോടി രൂപയായിരുന്നു അറ്റാദായം.

പ്രവര്‍ത്തന ലാഭം കൂടി

പ്രവര്‍ത്തന ലാഭത്തിലും ബാങ്ക് മുന്‍ വര്‍ഷം ഈ കാലയളവില്‍ പ്രവര്‍ത്തന ലാഭം 10.30 ശതമാനം വര്‍ധിച്ച് 7616 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 10.12 ശതമാനം വര്‍ധിച്ച് 21.56 ലക്ഷം കോടിയിലുമെത്തി. നിലവിൽ ബാങ്കിന്റെ മൊത്തം വായ്പകൾ  9.24 കോടി രൂപയിലാണ് നിൽക്കുന്നത്.  

ബാങ്കിന്റെ മൊത്തം നിക്ഷേപം 8.66 ശതമാനം വളര്‍ച്ചയോടെ 12.32 ലക്ഷം കോടി രൂപയായി. റീറ്റെയ്ല്‍, കാര്‍ഷിക, ഭവന വായ്പ മേഖലകളിലും മുന്നേറ്റമുണ്ടായി. ഭവന വായ്പ 12.32 ശതമാനം വര്‍ധനയോടെ 88,564 കോടി രൂപയായി.

അറ്റ പലിശ വരുമാനം 19.76 ശതമാനം വര്‍ധിച്ച് 8,903 കോടി രൂപയിലെത്തി. അറ്റപലിശ മാര്‍ജിന്‍ 3.02 ശതമാനമായും ഉയര്‍ന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 4.76 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 1.41 ശതമാനമായും ആസ്തി ഗുണമേന്മ മെച്ചപ്പെടുത്താന്‍ ബാങ്കിനു കഴിഞ്ഞു.

മികച്ച പാദഫലങ്ങള്‍ പുറത്തുവിട്ട കാനറാ ബാങ്കിന്റെ ഓഹരികള്‍ രണ്ട് ദിവസമായി 11 ശതമാനം മുന്നേറി നിലവിൽ  380.70 രൂപയിലാണ് നിൽക്കുന്നത്. 

Tags:    

Similar News