സാമ്പത്തിക രംഗത്തെ പുത്തന്‍ സ്പന്ദനങ്ങളുമായി 'ധനം' സംഗമം നാളെ കൊച്ചിയില്‍; സാന്നിധ്യമറിയിക്കാന്‍ പ്രമുഖര്‍

ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് രംഗത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യും

Update:2024-02-21 10:30 IST

ധനകാര്യ രംഗം അനുദിനം മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ്. പുതിയ കാര്യങ്ങള്‍ അതിവേഗം പഠിക്കുന്നവര്‍ക്കാണ് കാലത്തിനൊപ്പം മുന്നേറാനാവുക. ബാങ്കിംഗ്, ധനകാര്യ, സാമ്പത്തിക, നിക്ഷേപ രംഗങ്ങളില്‍ വരാനിരിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ്, ഈ മേഖലകളിലെ പുതിയ വെല്ലുവിളികള്‍, ഇവയെ എങ്ങനെ അതിജീവിക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അതത് രംഗങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന, വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള വിദഗ്ധരില്‍ നിന്ന് നേരിട്ട് പഠിക്കാം. ഒപ്പം സമാന രംഗത്തുള്ളവരുമായി സംവദിക്കുകയും ചെയ്യാം. അതിനുള്ള അവസരമാണ് ദക്ഷണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യ സംഗമമായ ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് 2024.

കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 9.30 വരെ നടക്കുന്ന സമ്മിറ്റില്‍ രാജ്യത്തെ ഫിനാന്‍സ് രംഗത്തെ 20 ഓളം പ്രമുഖര്‍ പ്രഭാഷണം നടത്തും. 

പ്രമുഖരില്‍ നിന്ന് പഠിക്കാം

സമ്പത്ത് സൃഷ്ടിക്കാനുള്ള വഴികളും ബാങ്കിംഗ് രംഗത്തെ മാറ്റങ്ങളും ഫിന്‍ടെക് രംഗത്തെ സാധ്യകളുമെല്ലാം സമിറ്റില്‍ ചര്‍ച്ച ചെയ്യും. എല്‍.ഐ.സി മാനേജിംഗ് ഡയറക്റ്റര്‍ എം. ജഗന്നാഥാണ് മ്മിറ്റിലെ  മുഖ്യാതിഥി. അവാര്‍ഡ് ദാന ചടങ്ങില്‍ കെ.എസ്‌.ഐ.ഡി.സി ചെയര്‍മാന്‍ പോള്‍ ആന്റണി മുഖ്യാതിഥിയാകും.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്‍ എം.ഡി & സി.ഇ.ഒയും ഫെഡറല്‍ ബാങ്ക് ചെയര്‍മാനുമായ എ.പി ഹോത്ത, സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡി & സി.ഇ.ഒ പി.ആര്‍. ശേഷാദ്രി, മുത്തൂറ്റ് ഗ്രൂപ്പ് എം.ഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ് എം.ഡി & സി.ഇ.ഒ വി പി.നന്ദകുമാര്‍, എല്‍.ഐ.സി മുന്‍ എം.ഡി ടി.സി സുശീല്‍ കുമാര്‍, സാപിയന്റ് വെല്‍ത്ത് അഡൈ്വസേഴ്‌സ് & ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്റര്‍ രൂപ വെങ്കട്കൃഷ്ണന്‍, സ്ട്രാറ്റജിക് & ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് ഡോ. അനില്‍ ആര്‍. മേനോന്‍, പി.ജി.ഐ.എം മ്യൂച്വല്‍ ഫണ്ട് എം.ഡി അജിത് മേനോന്‍, കെ. വെങ്കടാചലം അയ്യര്‍ ആന്‍ഡ് കോ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ എ. ഗോപാലകൃഷ്ണന്‍, വര്‍മ & വര്‍മ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് സഹസ്ഥാപകനും സി.ഇ.ഒയുമായ അനീഷ് അച്യുതന്‍, 
ബിസിനസ് ഫിനാന്‍സ് വിദഗ്ധനും
ഗ്രന്ഥകാരനുമായ ചിന്മയ് ആനന്ദ് എന്നിവര്‍ സമ്മിറ്റില്‍  പ്രഭാഷകരായെത്തും.

മാറ്റുകൂട്ടാന്‍ പാനല്‍ ചര്‍ച്ചയും ഫയര്‍സൈഡ് ചാറ്റും

പ്രശസ്ത നിക്ഷേപകനും കേഡിയ സെക്യൂരിറ്റീസിന്റെ സ്ഥാപകനുമായ വിജയ് കേഡിയ ഇന്ത്യന്‍ ഓഹരി വിപണിയെ കുറിച്ചും പുതിയ നിക്ഷേപ രീതികളെ കുറിച്ചും സംസാരിക്കും. ഒപ്പം സദസുമായി സംവദിക്കുകയും ചെയ്യും. പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജരും ഇക്വിറ്റി ഇന്റെലിജന്‍സ് സ്ഥാപകനുമായ പൊറിഞ്ചു വെളിയത്ത് വിജയ് കേഡിയയുമായി നടത്തുന്ന ഫയര്‍സൈഡ് ചാറ്റ് സമ്മിറ്റിന്റെ മുഖ്യ ആകര്‍ഷങ്ങളിലൊന്നാകും.

From savings to Investments: Transformation of Kerala's mindset towards wealth creation എന്ന വിഷയില്‍ പാനല്‍ ചര്‍ച്ചയും സമ്മിനോടനുബന്ധിച്ചുണ്ടാകും. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ വിജയകുമാര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചയിൽ  ഡി.ബി.എഫ്.എസ് എം.ഡിയും സി.ഇ.ഒയുമായ പ്രിന്‍സ് ജോര്‍ജ്, അക്യുമെന്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് എം.ഡി അക്ഷയ് അഗര്‍വാള്‍, ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.എം.ഡി അലക്സ് കെ.ബാബു, അഫ്ളുവന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എം.ഡി ഷൈനി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുക്കും.

പുരസ്‌കാര തിളക്കവും

ബി.എഫ്.എസ്.ഐ (BFSI) രംഗത്ത് കഴിഞ്ഞ വര്‍ഷം തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്ന അവാര്‍ഡ് നിശയാണ് സമിറ്റിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ധനകാര്യ, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, നിക്ഷേപ, സാങ്കേതിക വിദ്യ മേഖലയിലെ നാല് പേരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുക. ടി.സി. സുശീല്‍ കുമാര്‍ (മുന്‍ എം.ഡി, എല്‍.ഐ.സി), എ. ഗോപാലകൃഷ്ണന്‍ (സീനിയര്‍ പാര്‍ട്ണര്‍,കെ. വെങ്കിടാചലം അയ്യര്‍ ആന്‍ഡ് കമ്പനി), വിവേക് കൃഷ്ണ ഗോവിന്ദ് (സീനിയര്‍ പാര്‍ട്ണര്‍, വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ്), ഏബ്രഹാം തര്യന്‍ (മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്) എന്നിവരാണ് ജൂറി അംഗങ്ങള്‍.

സമ്മിറ്റില്‍ സംബന്ധിക്കാന്‍ 18 ശതമാനം ജി.എസ്.ടി അടക്കം 4,130 രൂപയാണ് ഡെലിഗേറ്റ് ഫീസ്. ബി.എഫ്.എസ്.ഐ സമ്മിറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം: https://www.dhanambfsisummit.com. ഫോണ്‍: +919072570065.

Tags:    

Similar News