'ധനം' ബിഎഫ്എസ്‌ഐ സമിറ്റ്: എല്‍ഐസി എം.ഡി ബി.സി പട്‌നായിക് ഉദ്ഘാടനം ചെയ്യും

ബാങ്കിംഗ്-ധനകാര്യ രംഗത്തെ മാറ്റങ്ങള്‍ ചര്‍ച്ചയാകുന്ന വിവിധ സെഷനുകളാണ് സമിറ്റിന്റെ പ്രധാന പ്രത്യേകത

Update:2023-02-17 11:44 IST

'ധനം' ബിഎഫ്എസ്‌ഐ സമിറ്റിന്റെ അഞ്ചാം പതിപ്പ് ഫെബ്രുവരി 22 ന്, കൊച്ചി ലെ മെറിഡിയനില്‍ നടക്കും. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമിറ്റില്‍ ധനകാര്യ-നിക്ഷേപ രംഗത്തെ പ്രമുഖര്‍ സംസാരിക്കും. മേഖലയിലെ വിദഗ്ധരോടൊപ്പം, വിവിധ ധനകാര്യ കമ്പനികളുടെയും എന്‍ബിഎഫ്‌സികളുടെയും ചെറു ബാങ്കുകളുടെയും മേധാവികള്‍ പ്രസംഗിക്കുന്നു. മുത്തൂറ്റ് ഫിനാന്‍സ് പ്രസന്റിംഗ് സ്‌പോണ്‍സറാകുന്ന പരിപാടിയോടനുബന്ധിച്ച് അവാര്‍ഡ് നിശയുമുണ്ടാകും.

പരിപാടിയില്‍ 'Future of Banking' എന്ന വിഷയത്തില്‍ ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒ യുമായ ശ്യാം ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തും. നിക്ഷേപ രംഗത്തെ പ്രമുഖരായ സൗരഭ് മുഖര്‍ജി, പൊറിഞ്ചുവെളിയത്ത് എന്നിവരടക്കം നിരവധി പേര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

ഉദ്ഘാടന പ്രസംഗം

ധനകാര്യ,നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദഗ്ധരും അനുഭവ സമ്പന്നരും പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടകനാകുന്നത് എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ബി.സി പട്‌നായിക് ആണ്.


ബി സി പട്‌നായ്ക് 

എം.ഡി, എല്‍.ഐ.സി ഓഫ് ഇന്ത്യ

ഇന്‍ഷുറന്‍സ് മേഖലയില്‍ 35 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുണ്ട് ബി.സി പട്നായിക്കിന്. മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ്, അണ്ടര്‍റൈറ്റിംഗ്, ഗ്രൂപ്പ് ബിസിനസ്, ട്രെയ്നിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ മികവ് തെളിയിച്ചിട്ടുണ്ട്.

2021 ഒക്ടോബറിലാണ് എല്‍.ഐ.സിയുടെ മാനേജിംഗ് ഡയറക്റ്ററായി ചുമതലയേല്‍ക്കുന്നത്. എല്‍.ഐ.സി ഇ-സര്‍വീസസ്, എന്‍.എ.സി.എച്ച് മോഡ് ഓഫ് പേയ്‌മെന്റ് എന്നിവ അവതരിപ്പിച്ചതില്‍ വലിയ പങ്കുവഹിച്ചു.

എല്‍.ഐ.സിയുടെ സാരഥ്യം ഏറ്റെടുക്കുന്നതിന് മുമ്പ് ഇന്‍ഷുറന്‍സ് ഓംബഡ്സ്മാന്‍ സെക്രട്ടറി ജനറല്‍ ആയിരുന്നു. പട്‌നായ്ക് പദവിയിലിരിക്കെയാണ് പരാതികളിന്മേല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഹിയറിംഗും ശ്രമങ്ങള്‍ ആരംഭിച്ചത്.


ധനം ബി.എഫ്.എസ്.ഐ (BFSI) സമിറ്റിനെ കുറിച്ച് കൂടുതല്‍ അറിയാനും പങ്കെടുക്കാനും വിളിക്കുക:

അനൂപ് ഏബ്രഹാം: 90725 70065

ഇ-മെയ്ല്‍: vijay@dhanam.in

രജിസ്റ്റര്‍ ചെയ്യാന്‍ : www.dhanambfsisummit.com

Similar News