'ആധാറും യുപിഐയും ധനകാര്യ മേഖലയില്‍ വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടാക്കി'

ഇത് പ്രത്യേകിച്ച് ചെറുകിട ബാങ്കിംഗ് മേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്

Update:2023-02-22 12:17 IST

നാല് പ്രധാന ഡിജിറ്റല്‍ പ്രതിഭാസങ്ങള്‍ രാജ്യത്തെ ധനകാര്യ മേഖലയില്‍, പ്രത്യേകിച്ച് ചെറുകിട ബാങ്കിംഗ് രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്. ആധാര്‍, ഇ-കെവൈസി, യുപിഐ, ഒഎന്‍ഡിസി (ONDC) എന്നിവയാണ് ഈ മാറ്റങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ധനം ബിഎഫ്എസ്‌ഐ സമിറ്റിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ധനം ബിഎഫ്എസ്‌ഐ സമിറ്റും അവാര്‍ഡ് ദാന ചടങ്ങും എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ബി സി പട്‌നായിക്ക് ഉദ്ഘാടനം ചെയ്തു.

കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമിറ്റിലും അവാര്‍ഡ് നൈറ്റിലുമായി ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള 20 ഓളം വിദഗ്ധര്‍ പ്രഭാഷണങ്ങള്‍ നടത്തും. സാമ്പത്തിക, നിക്ഷേപ, ധനകാര്യ സേവന രംഗത്തെ കമ്പനികളുടെ സ്റ്റാളുകളും സമിറ്റിലുണ്ട്. മുത്തൂറ്റ് ഫിനാന്‍സാണ് സമിറ്റിന്റെ പ്രസന്റിംഗ് സ്പോണ്‍സര്‍. ബി.എഫ്.എസ്.ഐ രംഗത്ത് കഴിഞ്ഞ വര്‍ഷം തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്ന അവാര്‍ഡ് ദാന ചടങ്ങും വിരുന്നും ഇന്ന് വൈകിട്ട് നടക്കും. അവാര്‍ഡ് നൈറ്റില്‍ നബാര്‍ഡ് ചെയര്‍മാന്‍ കെ വി ഷാജി മുഖ്യാതിഥിയായി എത്തും.

വിദഗ്ദര്‍ സംസാരിക്കും

മണപ്പുറം ഫിനാന്‍സ് എംഡി വി പി നന്ദകുമാര്‍, മാഴ്‌സലസ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറും സ്ഥാപകനുമായ സൗരഭ് മുഖര്‍ജി, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പി ആര്‍ രവി മോഹന്‍, ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനും സിഇഒയുമായ പൊറിഞ്ചു വെളിയത്ത്, ആംഫി ചീഫ് എക്‌സിക്യൂട്ടിവ് എന്‍ എസ് വെങ്കിടേഷ്, ഡിബിഎഫ്എസ് എംഡിയും സിഇഒയുമായ പ്രിന്‍സ് ജോര്‍ജ്, ഏണ്‌സറ്റ് & യംഗ് അസോസിയേറ്റ് പാര്‍ട്ണര്‍ രാജേഷ് നായര്‍ തടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

കൂടാതെ വര്‍മ&വര്‍മ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ സതീഷ് മേനോന്‍, അര്‍ത്ഥ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സാരഥി ഉത്തര രാമകൃഷ്ണന്‍, ദുബായ് ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ പ്രൊഫ. ഉജ്ജ്വല്‍ കെ ചൗധരി, എസ്പി ജെയ്ന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റ് ഫാക്കല്‍റ്റി ഡോ. അനില്‍ ആര്‍ മേനോന്‍, കെ വെങ്കിടാചലം അയ്യര്‍ & കമ്പനി സീനിയര്‍ പാര്‍ട്ണര്‍ എ. ഗോപാലകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംസാരിക്കും.

Tags:    

Similar News