ബാങ്ക് വായ്‌പ വിതരണം കൂടുന്നു, നിഷ്ക്രിയ ആസ്തികൾ കുറയുന്നു

നിഷ്ക്രിയ ആസ്തികൾ 6-വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ, ബാങ്കുകൾ മൂലധന പര്യാപ്തതയും പാലിക്കപ്പെടുന്നു.

Update:2022-07-01 16:33 IST

ഇന്ത്യയിലെ വാണിജ്യ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികൾ കുറയുന്നതായി റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ബാങ്കിംഗ് സംവിധാനത്തിന് ഏത് പ്രതികൂല സാഹചര്യവും നേരിടാൻ കഴിയുമെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മാർച്ച് 2022 ൽ ഷെഡൂൾഡ് വാണിജ്യ ബാങ്കുകളുടെ നിഷ്ക്രിയ ആസ്‌തി 6 വര്ഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ എത്തി -5.9 %. ഒരു നിശ്ചിത കാലയളവിൽ കൂടുതൽ വായ്‌പകളുടെ തിരിച്ചടവ് മുടങ്ങുന്നതിനെ യാണ് നിഷ്ക്രിയ ആസ്തികളെന്നു വിളിക്കുന്നത്. (സാധാരണ 90 ദിവസത്തിൽ കൂടുതൽ തിരച്ചടവ് മുടങ്ങുന്നതാണ് നിഷ്ക്രിയ ആസ്തികളായി പരിഗണിക്കുന്നത്). മാർച്ച് 2021 ൽ മൊത്തം നിഷ്ക്രിയ ആസ്തികൾ 7.4 ശതമാനമായിരുന്നു
2023 മാർച്ചിൽ നിഷ്ക്രിയ ആസ്തികൾ 5.3 ശതമാനത്തിലേക്ക് കുറയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധികളോ മറ്റ് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായാൽ നിഷ്ക്രിയ ആസ്തികൾ 6.2 ശതമാനം മുതൽ 8.3 ശതമാനം വരെ ഉയരാം.
ഏത് കടുത്ത സമ്മർദ്ധവും നേരിടാൻ ബാങ്കുകൾ പ്രാപ്തരാണെന്ന്, റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് അഭിപ്രായപ്പെട്ടു. മൂലധന പര്യാപ്‌ത്തത കൈവരിക്കാൻ അധികം പണം കണ്ടെത്തേണ്ട ആവശ്യം ഉണ്ടാകില്ല. അടുത്ത ഒരു വർഷത്തിൽ വാണിജ്യ ബാങ്കുകൾ 9 ശതമാനം മൂലധന പര്യാപ്തത നേടാത്ത സാഹചര്യം ഉണ്ടാകില്ല.
ജൂണിൽ ബാങ്ക്‌ വായ്പയുടെ വളർച്ച 13.1 ശതമാനമായിരുന്നു. ഇതിന് മുൻപ് ഈ നിലവാരത്തിലേക്ക് ഉയർന്നത് മെയ് 2019 ൽ.



Tags:    

Similar News