വേണമെങ്കില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് പോലെ ഒരു സ്ഥാപനം കൂടി കെട്ടിപ്പടുക്കാം, രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയുടെ ഉദയം
ലയനത്തിന് ശേഷം ലാഭക്കണക്കില്‍ എച്ച്ഡിഎഫ്‌സി എത്തുക റിലയന്‍സിന് അരികെ
വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ 10 കമ്പനികള്‍ പട്ടികയില്‍ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ (എച്ച്ഡിഎഫ്‌സ്)ലിമിറ്റഡും എച്ച്ഡിഎഫ്‌സി ബാങ്കും ഉണ്ട്. 9.19 ട്രില്യണ്‍ രൂപ വിപണി മൂല്യവുമായി ടിസിഎസിന് പിന്നില്‍ മൂന്നാമതാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. എച്ച്ഡിഎഫ്‌സി ആകട്ടെ 4.86 ട്രില്യണ്‍ രൂപയുടെ മൂല്യവുമായി ഏഴാമതും.
ഈ രണ്ട് സ്ഥാപനങ്ങളും ഒന്നിക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാണ് സൃഷ്ടിക്കപ്പെടുന്നത്. ഇരു സ്ഥാപനങ്ങളും ചേര്‍ന്നുള്ള വിപണി മൂല്യം 14.05 ട്രില്യണ്‍ രൂപയാണ്. 18.02 ട്രില്യണ്‍ രൂപയാണ് ഒന്നാമതുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം.
അറ്റാദായത്തിന്റെ കണക്കെടുത്താല്‍ നിര്‍ദ്ദിഷ്ട ലയനത്തിന് ശേഷം എച്ച്ഡിഎഫ്‌സി ബാങ്ക് റിലയന്‍സിന് ഒപ്പം നില്‍ക്കും. റിലയന്‍സിന്റേ അറ്റാദായം 57,729 കോടിയും എച്ച്ഡിഎഫ്‌സി ബാങ്കിന്റേത് (ഇരു സ്ഥാപനങ്ങളുടെയും ചേര്‍ത്ത്) 56,578 കോടി രൂപയും ആണ്. ലയനത്തിന് ശേഷം എച്ച്ഡിഎഫ്‌സി ബാങ്ക്, വരുമാനത്തിന്റെ കാര്യത്തില്‍ ആറാമത് എത്തും. നിലവില്‍ ബാങ്കിന്റെ സ്ഥാനം പതിനൊന്നാമത് ആണ്. 6.6 ട്രില്യണ്‍ രൂപയുടെ വരുമാനമുള്ള റിലയന്‍സാണ് ഇവിടെയും ഒന്നാമത്.
വേണമെങ്കില്‍ മറ്റൊരു എച്ച്ഡിഎഫ്‌സി ബാങ്ക് തനിക്ക് സൃഷ്ടിക്കാനാവുമെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശശിധര്‍ ജഗദീശന്‍ (എച്ച്ഡിഎഫ്‌സി ബാങ്ക് എംഡി& സിഇഒ) പറഞ്ഞത്. രാജ്യത്തെ മറ്റ് ബാങ്കുകളിലേക്ക് പോവുന്ന ഭവന വായ്പകളെ കൂടി ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ശശിധറിന്റെ പരാമര്‍ശം.
എച്ച്ഡിഎഫ്‌സി ഒരു നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായി (എന്‍ബിഎഫ്‌സി)ആണ് പ്രവര്‍ത്തിക്കുന്നത്. എന്‍ബിഎഫ്‌സികള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ ലയനത്തിലൂടെ എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കുന്ന സേവനങ്ങള്‍ എച്ച്ഡിഎഫ്‌സി ഉപഭോക്താക്കളിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. എച്ച്ഡിഎഫ്‌സിയുടെ മാത്രം മൂല്യം 60 ബില്യണ്‍ ഡോളറാണ്. 40 ബില്യണ്‍ ഡോളറിന്റേതാണ് എച്ച്ഡിഎഫ്‌സി- എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം