വമ്പന്‍ ഏറ്റെടുക്കലുമായി എച്ച്ഡിഎഫ്‌സി ലൈഫ്
6687 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍
ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ പ്രമുഖ ഇന്ത്യന്‍ കമ്പനിയായ എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയെ ഏറ്റെടുത്ത് എച്ച്ഡിഎഫ്‌സി ലൈഫ്. 6687 കോടി രൂപയാണ് ഏറ്റെടുക്കലിനായി എച്ച്ഡിഎഫ്‌സി ചെലവിടുക. 725 കോടി രൂപ പണമായി നല്‍കുകയും ബാക്കി തുകയ്ക്ക് മാതൃകമ്പനിയായ എക്‌സൈഡ് ഇന്‍ഡസ്ട്രീസില്‍ നിന്ന് 8.70 കോടി ഓഹരികള്‍ വാങ്ങും. 685 രൂപയാണ് ഒരു ഓഹരിയുടെ വില. ഇതോടെ എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സിന്റെ 100 ശതമാനം ഓഹരികളും എച്ച്ഡിഎഫ്‌സി ലൈഫിന്റെ കൈവശമാകും.
അടുത്ത വര്‍ഷം ജൂണോടെ മാത്രമേ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകൂ. ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുന്നതോടെ കമ്പനി എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ലയിക്കും.
ലയനം പൂര്‍ത്തിയാവണമെങ്കില്‍ ഇന്‍ഷുറന്‍സ് & റെഗുലേറ്ററി ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ, കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ റെഗുലേറ്ററി സ്ഥാപനങ്ങളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
2000 ല്‍ സ്ഥാപിതമായ എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3325 കോടി രൂപ വിറ്റുവരവ് നേടിയിരുന്നു.
2018-19 സാമ്പത്തിക വര്‍ഷം 2886 കോടി രൂപയും 2019-20 ല്‍ 3220 കോടി രൂപയുമായി വിറ്റുവരവ്.