ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ദ്ധന, യു പി ഐ മുന്നില്‍

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ 88 ശതമാനം വളര്‍ച്ച

Update:2021-12-22 12:00 IST

2018-19 ല്‍ 2,32,602 ലക്ഷം രൂപയുടെ ഇടപാടുകള്‍ ഡിജിറ്റലായി നടന്ന സ്ഥാനത്ത് 2020 -21 ല്‍ 4,37,445 ലക്ഷം രൂപയായി വര്‍ദ്ധിച്ചു. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്പറേഷന്റെ യു പി ഐ പേയ്‌മെന്റ് സംവിധാനത്തിലൂടെയാണ് ഏറ്റവുമധികം ഇടപാടുകള്‍ നടന്നത് -22 ശതകോടി. കഴിഞ്ഞ നാലു വര്‍ഷത്തില്‍ യു പി എ പേയ്‌മെന്റ്‌സിന്റെ വളര്‍ച്ച 4 ഇരട്ടി.

രു പേ സംവിധാനത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനായി ജന്‍ ധന്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് രു പേ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു. ഇതു വരെ 31.17 കോടി രു പേ കാര്‍ഡുകള്‍ വിതരണം ചെയ്തു. രു പേ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ആഭ്യന്തര അന്താരാഷ്ട്ര ഐ ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ ഭഗവത് കിസാന്‍ റാവു കാരദ് അറിയിച്ചു.

ബാങ്ക് ട്രാന്‍സ്ഫര്‍ സംവിധാനങ്ങളായ എന്‍ ഇ ഫ് ടി , ആര്‍ ടി ജി എസ് എന്നിവ 24 മണിക്കൂറും നടത്താനുള്ള സംവിധാനം കേന്ദ്ര ബാങ്ക് ഏര്‍പ്പെടുത്തിയതോടെ ഡിജിറ്റല്‍ പേയ്‌മെന്റ്‌സ് വര്‍ദ്ധിക്കാന്‍ മറ്റൊരു കാരണമായത്. കറന്‍സി നോട്ടുകള്‍ അല്ലാതെ നടത്തുന്ന ഇടപാടുകള്‍ ഡിജിറ്റല്‍ പേയ്‌മെന്റ്‌സിന്റെ പങ്ക് 99 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.



Tags:    

Similar News