കൈകാര്യ ആസ്തി 2.5 ട്രില്യണ്‍ കടന്നു; തിളങ്ങി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്

2022 സെപ്റ്റംബര്‍ 30 വരെ പുതിയ ബിസിനസ് സം അഷ്വേര്‍ഷന്റെ അടിസ്ഥാനത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന് 15.7 ശതമാനം വിപണി വിഹിതമുണ്ട്

Update:2022-12-30 10:45 IST

സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ICICI Prudential Life Insurance) കമ്പനിയുടെ കൈകാര്യ ആസ്തി (assets under management) 2.5 ട്രില്യണ്‍ കടന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കമ്പനിയുടെ ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പ്പന്നങ്ങള്‍, പുതിയ ബിസിനസ് പ്രീമിയത്തിലെ വര്‍ധനവ്, ഉപഭോക്തൃ സേവനം, റിട്ടേണുകള്‍ എന്നിവയാണ് കൈകാര്യ ആസ്തിയിലേക്കുള്ള സംഭാവന നല്‍കിയത്.

22 വര്‍ഷം മുമ്പ് 2000 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയുടെ കൈകാര്യ ആസ്തി 2001 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഏകദേശം 100 കോടി രൂപയായിരുന്നു. പിന്നീട് അടുത്ത ഒമ്പത് വര്‍ഷത്തിനുള്ളില്‍ കമ്പനി 50,000 കോടി രൂപയിലെത്തി. ശേഷം ഇത് ഒരു ലക്ഷം കോടി രൂപ കടന്നു. പിന്നീട് ആറ് വര്‍ഷമെടുത്ത് കമ്പനിയുടെ കൈകാര്യ ആസ്തി ഇരട്ടിയായി 2 ട്രില്യണ്‍ രൂപയായി. തുടര്‍ന്ന് രണ്ട് വര്‍ഷത്തില്‍ താഴെ സമയമെടുത്ത് 50,000 കോടി രൂപ സുരക്ഷിതമാക്കി.അങ്ങനെ മൊത്തം കൈകാര്യ ആസ്തി 2.5 ട്രില്യണ്‍ കടന്നു.

2022 സെപ്റ്റംബര്‍ 30 വരെ പുതിയ ബിസിനസ് സം അഷ്വേര്‍ഷന്റെ അടിസ്ഥാനത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന് 15.7 ശതമാനം വിപണി വിഹിതമുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് ദീര്‍ഘകാല ഉല്‍പന്നമായതിനാല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ക്ലയന്റുകള്‍ നല്‍കുന്ന വിശ്വാസത്തെ അടയാളപ്പെടുത്തുന്നതാണ് ഈ കൈകാര്യ ആസ്തി എന്ന് തങ്ങള്‍ കരുതുന്നുവെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ മനീഷ് കുമാര്‍ പറഞ്ഞു.

Tags:    

Similar News