ഓഗസ്റ്റ് മാസം കേരളത്തില്‍ 10 ബാങ്ക് അവധികള്‍; അറിയാം
ഓഗസ്റ്റ് മാസത്തില്‍ ബാങ്കുകള്‍ക്ക് അവധിയായ പ്രധാന ദിവസങ്ങള്‍ അറിയാം. സാമ്പത്തിക കാര്യങ്ങള്‍ക്കായി നേരത്തെ തയ്യാറെടുക്കാം.
ഓഗസ്റ്റ് മാസത്തില്‍ 15 ദിവസവും ബാഭ്ര് അവധി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കുന്ന കലണ്ടര്‍ അനുസരിച്ച്, ഓഗസ്റ്റ് മാസത്തില്‍ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായര്‍ ദിവസങ്ങള്‍ കൂടാതെ ആകെ എട്ട് ദിവസങ്ങളാണ് അടുത്തമാസം അവധി. സംസ്ഥാന തലത്തില്‍ ചില അവധികള്‍ വ്യത്യാസപ്പെട്ടേക്കാം. ദേശീയ തലത്തില്‍ നോക്കിയാല്‍ 15 ദിവസം അവധിയുണ്ടെങ്കിലും കേരളത്തില്‍ അവധി 10 ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. മൊത്തം അവധി ദിനത്തില്‍ അഞ്ച് എണ്ണം കേരള സംസ്ഥാനത്ത് ബാധകമല്ല. ഓഗസ്റ്റ് മാസത്തില്‍ ബാങ്കുകള്‍ക്ക് അവധിയായ പ്രധാന ദിവസങ്ങള്‍ ചുവടെ.
ഓഗസ്റ്റ് 14 രണ്ടാം ശനിയും ഓഗസ്റ്റ് 28 നാലാം ശനിയുമാണ്. ഓഗസ്റ്റ് ഒന്ന്, എട്ട്, 15, 22, 29 എന്നീ അഞ്ച് ദിവസങ്ങള്‍ ഇത്തവണ ഞായറാഴ്ചയാണ്. ഈ ദിവസങ്ങളില്‍ ബാങ്ക് അവധിയായിരിക്കും. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം കൂടിയാണ്.
മറ്റ് ദിനങ്ങള്‍
ഓഗസ്റ്റ് 20 : ഒന്നാം ഓണം
ഓഗസ്റ്റ് 21 : തിരുവോണം
ഓഗസ്റ്റ് 23 : ശ്രീനാരായണ ഗുരുജയന്തി