രണ്ടാം പാദത്തില്‍ ലാഭ വര്‍ധനയുമായി ഇന്‍ഡെല്‍ മണി

വരുമാനം 61.09 ശതമാനം ഉയര്‍ന്നു

Update: 2023-11-27 17:40 GMT

Image Courtesy: indelmoney.com

രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍മണി 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 127.21 ശതമാനം ലാഭ വളര്‍ച്ച നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ നേടിയ 8.32 കോടിയിൽ നിന്ന് ലാഭം 18.91 കോടിയായാണ് ഉയര്‍ന്നത്. വരുമാനം77.03 കോടി രൂപ. മുന്‍വര്‍ഷം ഇതേ പാദത്തിലെ 47.81 കോടിയേക്കാള്‍ 61.09 ശതമാനം വര്‍ധന.

വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 568.86 ശതമാനം ലാഭ വളര്‍ച്ച നേടി. കൈകാര്യം ചെയ്യുന്ന ആസ്തികളിലും വന്‍ വര്‍ധനരേഖപ്പെടുത്തി. മുന്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 5.86 കോടി രൂപയായിരുന്ന ലാഭം 39.17 കോടിയായി ഉയര്‍ന്നു.

1,800 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. വായ്പാ വിതരണത്തില്‍ 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കമ്പനി പുറത്തിറക്കിയ എന്‍.സി.ഡി കടപ്പത്രങ്ങളുടെ മൂന്നാം ഘട്ടം 188 ശതമാനം സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. മുന്‍ പാദത്തെ അപേക്ഷിച്ച് വന്‍ വളര്‍ച്ചയോടെ രണ്ടാം പാദത്തില്‍ 1,363 കോടി രൂപയുടെ ആസ്തിയാണ് കമ്പനി കൈകാര്യം ചെയ്തത്.

2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 39.17 കോടി രൂപയുടെ ലാഭം നേടാന്‍ കഴിഞ്ഞത് ബിസിനസ് വ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടാണെന്ന് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. സ്വര്‍ണ വായ്പക്ക് ഊന്നല്‍ നല്‍കിയതും ബിസിനസ് വളര്‍ച്ചയെ സഹായിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News