ഇന്ത്യാ പോസ്റ്റ് പാരമ്പര്യേതര സേവനങ്ങളിലൂടെ നേടിയത് 10000 കോടി
സ്പീഡ് പോസ്റ്റ് സേവനങ്ങളിലൂടെയാണ് വരുമാനത്തിന്റെ പകുതിയും കണ്ടെത്തുന്നത്
മാറുന്ന കാലത്തിനനുസരിച്ച് മാറുകയാണ് ഇന്ത്യാ പോസ്റ്റും. ഇ കൊമേഴ്‌സ്, പേമെന്റ്‌സ് ബാങ്ക്‌സ് തുടങ്ങിയ മൂല്യവര്‍ധിത സേവനങ്ങളിലൂടെ 2018-20 സാമ്പത്തിക വര്‍ഷങ്ങളില്‍ സ്ഥാപനം നേടിയത് 9530.9 കോടി രൂപ. വാര്‍ത്താമിനിമയ വകുപ്പ് ലോക്‌സഭയില്‍ അറിയിച്ചതാണിത്. 2017-18 വര്‍ഷം 3415.35 കോടി രൂപയും 2018-19 ല്‍ 3051.55 കോടി രൂപയും 2019-20 ല്‍ 3064 കോടി രൂപയും നേടിയതായി വാര്‍ത്താവിനിമയ വകുപ്പ് സഹമന്ത്രി സഞ്ജയ് ധോത്രെ സഭയില്‍ അറിയിച്ചു. 2020-21 യില്‍ ജനുവരി വരെ ഈ സേവനങ്ങളിലൂടെ നേടിയത് 1565.71 കോടി രൂപയാണ്. മൂല്യവര്‍ധിത സേവനങ്ങളില്‍ സ്പീഡ് പോസ്റ്റാണ് ഇന്ത്യ പോസ്റ്റിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗം. ആകെ വരുമാനത്തിന്റെ 54 മുതല്‍ 63 ശതമാനം വരെ ഇതിലൂടെയുള്ള വരുമാനമാണ്. അതേസമയം ബിസിനസ് പോസ്റ്റില്‍ നിന്നുള്ള വരുമാനം 2017-18 ലെ 21.88 ശതമാനത്തില്‍ നിന്ന് 2019-20 ല്‍ 4.39 ശതമാനമായി കുറഞ്ഞിട്ടുണ്ട്.