എല്‍.ഐ.സി 'ജീവന്‍ കിരണ്‍'; ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും സമ്പാദ്യ പദ്ധതിയുടെ ആനുകൂല്യവും

18 മുതല്‍ 65 വയസ്സുവരെ ഉള്ളവര്‍ക്ക് ചേരാവുന്ന പദ്ധതി നല്‍കുന്നത് കുറഞ്ഞത് 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്

Update: 2023-07-29 13:50 GMT

സമ്പാദ്യ പദ്ധതിയും ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുപോലെ ഉള്‍പ്പെടുന്ന പുതിയ ജീവന്‍ കിരണ്‍ പ്ലാന്‍ പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍.ഐ.സി. അവതരിപ്പിച്ചു. 10 മുതല്‍ 40 വര്‍ഷം വരെ കാലാവധിയുള്ള ഈ പ്ലാന്‍ ചുരുങ്ങിയത് 15 ലക്ഷം രൂപയുടെ പരിരക്ഷ നല്‍കുന്നു.

18 മുതല്‍ 65 വയസ്സുവരെ ഉള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണിത്. ഇതിന്റെ പ്രീമിയം നിരക്കിലും പ്രത്യേകതയുണ്ട്. പുകവലി ശീലമുള്ളവര്‍ക്കും പുകവലിക്കാത്തവര്‍ക്കും പ്രീമിയം നിരക്കില്‍ വ്യത്യാസമുണ്ടായിരിക്കും. 50 ലക്ഷം രൂപയ്ക്കു മുകളില്‍ പരിരക്ഷയുള്ളവര്‍ക്ക് ഇളവുകളും ലഭിക്കും. റെഗുലര്‍ പ്രീമിയം പോളിസികള്‍ക്ക് കുറഞ്ഞ തവണ 3,000 രൂപയും സിംഗിള്‍ പ്രീമിയം പോളിസികള്‍ക്ക് 30,000 രൂപയുമാണ്.

കാലാവധി പൂര്‍ത്തിയാകുന്നതോടെ നികുതിയും അധിക പ്രീമിയവും ഒഴികെ ബാക്കിയുള്ള പ്രീമിയം തുക മുഴുവനായും റീഫണ്ട് ലഭിക്കും. ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ എന്നിവ വഴി പോളിസി വാങ്ങാം. എല്‍.ഐ.സി. വെബ്‌സൈറ്റ് വഴിയും അംഗത്വമെടുക്കാം.

Tags:    

Similar News