ദേശീയ പെന്‍ഷന്‍ പദ്ധതി; സേവനങ്ങള്‍ മൊബൈലില്‍ ലഭ്യമാക്കി കൊടാക് മഹീന്ദ്ര
ഇതുവരെ പദ്ധതിയുടെ ഭാഗമാകാത്ത ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ മൊബൈല്‍ ആപ്പിലൂടെ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം
ദേശീയ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കി കൊടാക് മഹീന്ദ്ര ബാങ്ക്. ഇനിമുതല്‍ ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ പെന്‍ഷന്‍ അക്കൗണ്ട് കൈകാര്യം ചെയ്യാം.
ഇതുവരെ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകാത്തവര്‍ക്ക് ബാങ്കിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങാനും സാധിക്കും. ഇതിനായി പാന്‍കാര്‍ഡും ഫോട്ടോയും മാത്രം അപ് ലോഡ് ചെയ്താല്‍ മതിയാകും. വെരഫിക്കേഷന് ശേഷം ഒരുദിവസത്തിനുള്ളല്‍ അക്കൗണ്ട് ആക്ടീവ് ആകും.
കൊടാക്കിന്റെ ഭൂരിഭാഗം ഉപഭോക്താക്കളും മൊബൈല്‍ ആപ്പിലൂടെ കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. അവര്‍ക്ക് വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കിയതെന്ന് കൊടാക് ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് (കണ്‍സ്യൂമര്‍ ബാങ്കിങ്ങ് ) ശാന്തി ഏകാമ്പരം അറിയിച്ചു.