ചെറുകിട സംരംഭകര്‍ക്ക് വ്യാപാര്‍ മിത്ര വായ്പയുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

രാജ്യത്തുടനീളമുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകളില്‍ ഈ സേവനം ലഭ്യമാകും

Update:2023-02-15 17:00 IST

 image: @pr/canva

സൂക്ഷ്മ, ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വ്യാപാര്‍ മിത്ര ബിസിനസ് വായ്പകള്‍ അവതരിപ്പിച്ചു. സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വ്യാപാരികള്‍, ബിസിനസ് ഉടമകള്‍ എന്നിവര്‍ക്ക് ഇത് ഉപയോഗിച്ച് അധിക ഈട് കൂടാതെ ബിസിനസ് വായ്പകള്‍ ലഭ്യമാകും. ഈ പദ്ധതി പ്രകാരം ആദായനികുതി റിട്ടേണ്‍ പേപ്പറുകളും സിബില്‍ സ്‌കോറുമില്ലാതെ ബിസിനസ് വായ്പകള്‍ ലഭിക്കും.

പ്രതിദിന വരുമാനം നേടുന്ന കടയുടമകള്‍ക്ക് പ്രതിദിന തിരിച്ചടവിലൂടെ അവരുടെ പലിശ ചെലവ് കുറയ്ക്കാന്‍ ഇത് സഹായിക്കും. ഇത് വ്യാപാര്‍ മിത്രയെ ബാങ്ക് വായ്പയേക്കാള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഇതില്‍ പ്രീ-പേയ്‌മെന്റ് നിരക്കുകള്‍ ഇല്ല. മാത്രമല്ല വര്‍ഷത്തില്‍ മൂന്ന് തവണ വരെ വായ്പ പുതുക്കല്‍, ലളിതവും വേഗത്തിലുള്ളതുമായ ഡോക്യുമെന്റേഷന്‍, തല്‍ക്ഷണ വായ്പ തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകള്‍.

രാജ്യത്തുടനീളമുള്ള 3600 ല്‍ അധികം വരുന്ന മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകളില്‍ ഈ സേവനം ലഭ്യമാകുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ ചില്ലറ വ്യാപാരികളെയും കടയുടമകളെയും ശാക്തീകരിക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതില്‍ 'വ്യാപാര്‍ മിത്ര' ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.

Tags:    

Similar News