ട്രാന്‍സ് യൂണിയന്‍ സിബില്‍ പുരസ്‌കാരം മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്
വിവിധ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഡേറ്റാ ഗുണനിലവാര സൂചികകള്‍ സമഗ്രമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് ഏറ്റവും മികച്ച ഡേറ്റാ ഗുണനിലവാരത്തിനുള്ള ട്രാന്‍സ് യൂണിയന്‍ സിബില്‍ പുരസ്‌കാരം. 2022 ജൂണ്‍ മുതല്‍ 2023 ഫെബ്രുവരി വരെയുള്ള കാലത്തെ തുടര്‍ച്ചയായ റിപ്പോര്‍ട്ടിംഗാണ് ഇതിന് പരിഗണിച്ചത്. രാജ്യത്തെ വിവിധ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഡേറ്റാ ഗുണനിലവാര സൂചികകള്‍ സമഗ്രമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ഡേറ്റാ ഗുണനിലവാര സൂചികയുടെ ശരാശരി 98 എന്ന നിലയില്‍ നിര്‍ത്തിയാണ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്. വ്യവസായ രംഗത്തെ ശരാശരി 97ല്‍ താഴെ മാത്രമാണ്.
പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം
കഠിനാധ്വാനത്തിലും ഡേറ്റ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കൃത്യതയും വിശ്വാസ്യതയും പുലര്‍ത്തുന്നതിലും കമ്പനിയുടെ ടീമിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. ട്രാന്‍സ് യൂണിയന്‍ സിബിലില്‍ നിന്നുള്ള ഈ പുരസ്‌കാരം സ്വീകരിക്കാന്‍ അഭിമാനമുണ്ടെന്ന് സി.ഇ.ഒ പി.ഇ. മത്തായി പറഞ്ഞു.
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, യു.പി, ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി 865ല്‍ പരം ശാഖകളും നാലായിരത്തോളം ജീവനക്കാരുമാണുള്ളത്.