അർബൻ കോപ്പറേറ്റീവ് ബാങ്കുകൾക്ക് പുതിയ വ്യവസ്ഥകൾ

മൂലധന പര്യാപ്തത അനുപാതം 12 ശതമാനമായി വർധിപ്പിച്ചു, 100 കോടി രൂപയിൽ അധികം ഡെപ്പോസിറ്റ് ഉള്ള ബാങ്കുകൾക്ക് ബാധകം

Update:2022-07-22 15:15 IST

അർബൻ കോപ്പറേറ്റീവ് ബാങ്കുകളുടെ മൂലധന പര്യാപ്തത അനുപാതം (capital adequacy ratio) 9 % ത്തിൽ നിന്ന് 12 ശതമാനമായി റിസർവ് ബാങ്ക് വർധിപ്പിച്ചു. 100 കോടി രൂപയിൽ അധികം ഡെപ്പോസിറ്റ് ഉള്ള ബാങ്കുകൾക്കാണ് പുതിയ നിയമം ബാധകമാകുന്നത്.

അർബൻ കോപ്പറേറ്റീവ് ബാങ്കുകളുടെ നിയന്ത്രണ ചട്ടക്കൂട് ഫലപ്രദമാക്കാനായി ബാങ്കുകളെ നാലു തട്ടായി തിരിച്ചിട്ടുണ്ട്. ഒരു ജില്ലയിൽ മാത്രം പ്രവർത്തിക്കുന്ന ഒന്നാം തട്ടിൽ (Tier -1) പ്പെട്ട ബാങ്കുകൾക്ക് കുറഞ്ഞത് 2 കോടി രൂപയുടെ അറ്റ് മൂല്യം (net worth) ഉണ്ടാകണം. മറ്റ് ബാങ്കുകൾക്ക് 5 കോടി രൂപയുടെ അറ്റ് മൂല്യം വേണം. രണ്ടാം തട്ടിൽ (tier 2) 100 മുതൽ 1000 കോടി വരെ ഡെപ്പോസിറ്റ് ഉള്ള ബാങ്കുകൾ, മൂന്നാം തട്ടിൽ 1000 കോടി മുതൽ 10,000 കോടി രൂപ വരെ , നാലാം തട്ടിൽ 10,000 കോടിക്ക് മുകളിൽ ഡെപ്പോസിറ്റ് ഉള്ളത്.
ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത ബാങ്കുകൾ 2026 -ഓടെ ഘട്ടം ഘട്ടമായി ലക്ഷ്യം കൈവരികണം. മൂലധന പര്യാപ്തത വര്ധിപ്പിക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്ന അവസരങ്ങളിൽ അതിനെ അതിജീവിക്കാൻ പ്രാപ്തത കൈവരിക്കും. ഭവന വായ്പകൾ നൽകുന്നതിലെ നഷ്ട സാധ്യത വിലയിരുത്താൻ ലോൺ ടു വാല്യൂ (loan to value) മാനദണ്ഡം സ്വീകരിക്കുക വഴി മൂലധന സമ്പാദ്യം മെച്ചപ്പെടുത്താൻ കഴിയും.
സാമ്പത്തികമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന കോപ്പറേറ്റീവ് ബാങ്കുകൾക്ക് പുതിയ ബ്രാഞ്ചുകൾ തുടങ്ങുന്നതിന് വ്യവസ്ഥകൾ ഉദാരമാക്കും. ബ്രാഞ്ച് വിപുലീകരണത്തിന് "ഓട്ടോമാറ്റിക്ക് റൂട്ട് " സാധ്യമാക്കും. അത്തരം ബാങ്കുകൾക്ക് മുൻ സാമ്പത്തിക വർഷാവസാനം ഉള്ള ബ്രാഞ്ചുകളുടെ എണ്ണത്തിൻ റ്റെ 10 % വരെ വർദ്ധിപ്പിക്കാം. പുതിയ ബ്രാഞ്ചുകൾക്ക് അനുമതി നൽകുന്ന കാലതാമസവും ഒഴുവാക്കാൻ ഇത് സഹായിക്കും.
അർബൻ കോപ്പറേറ്റീവ് ബാങ്കുകളുടെ പ്രവർത്തനം പഠിക്കാനായി മുൻ ആർ ബി ഐ ഡെപ്യൂട്ടി ഗവർണർ എൻ എസ് വിശ്വനാഥൻ റ്റെ നേതൃത്വത്തിൽ ഫെബ്രുവരി 2021 ൽ രൂപീകരിച്ച കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരമാണ് പുതിയ നിയമം നടപ്പാക്കുന്നത്.


Tags:    

Similar News