ജനറല്‍ ഇന്‍ഷ്വറന്‍സ്: പൊതുമേഖലയുടെ പിടി അയയുന്നു

ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനികളാണ് അതിവേഗം വളരുന്നത്

Update: 2023-09-24 06:45 GMT

Image : Canva

ലൈഫ് ഇന്‍ഷ്വറന്‍സില്‍ നിന്ന് വ്യത്യസ്തമായി ജനറല്‍ ഇന്‍ഷ്വറന്‍സ് മേഖലയില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ പിന്തള്ളി സ്വകാര്യമേഖലയുടെ മുന്നേറ്റം. ആദ്യമായി ജനറല്‍ ഇന്‍ഷ്വറന്‍സ് മേഖലയിലെ പൊതുമേഖലാ സ്ഥാപനത്തിന്റെ വിപണിവിഹിതം മൂന്നിലൊന്നില്‍ താഴെയായി കുറഞ്ഞിരിക്കുന്നു.

നടപ്പ് വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ പ്രീമിയം വരുമാനത്തില്‍ വലിയ ഇടിവുണ്ടായി. വിപണിവിഹിതം കഴിഞ്ഞവര്‍ഷത്തെ 33.4 ശതമാനത്തില്‍ നിന്ന് 32.5 ശതമാനത്തിലെത്തുകയും ചെയ്തു. ജനറല്‍ ഇന്‍ഷ്വറന്‍സ് കൗണ്‍സിലില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് മറ്റു മേഖലകളേക്കാള്‍ വേഗം വളരുന്നത് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനികളാണ്. അവയുടെ വിപണിവിഹിതം 10.4 ശതമാനം എന്ന ഇരട്ടയക്കത്തിലേക്ക് വളര്‍ന്നു.
മോട്ടോര്‍ പോളിസിയുടെ കരുത്തില്‍
ഓട്ടോമൊബൈല്‍ മേഖലയിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് മോട്ടോര്‍ പോളിസികളിലുണ്ടായ വര്‍ധനയാണ് ജനറല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം വരുമാനത്തിലുണ്ടായ വളര്‍ച്ചയ്ക്ക് ഒരു പ്രധാന കാരണം. മൊത്ത പ്രീമിയത്തില്‍ 65 ശതമാനം വളര്‍ച്ചയുമായി ബജാജ് അലയന്‍സ് ജനറലും 26 ശതമാനം വളര്‍ച്ചയുമായി ടാറ്റ എ.ഐ.ജി ജനറലുമാണ് മുന്നില്‍. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ന്യൂ ഇന്ത്യാ അഷ്വറന്‍സ് 2.63 ശതമാനം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.

(This article was originally published in Dhanam Magazine September 30th issue)

Tags:    

Similar News