വായ്പ തുക തിരിച്ചു പിടിക്കാന്‍ ഭഷണിപ്പെടുത്തല്‍; ബജാജ് ഫിനാന്‍സിനെതിരെ ആര്‍ബിഐ

2.5 കോടി രൂപ പിഴയായി നല്‍കണം.

Update: 2021-01-06 10:42 GMT

വായ്പ തിരിച്ചു പിടിക്കല്‍ ശ്രമങ്ങളുടെ ഭാഗമായി റിക്കവറി ഏജന്റുമാര്‍ ഉപഭോക്താക്കളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ബജാജ് ഫിനാന്‍സിനെതിരെ ആര്‍ബിഐ നടപടി. ബാങ്കിംഗ് ഇതര ധനകാര്യ സേവനങ്ങള്‍ സംബന്ധിച്ച ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബജാജ് ഫിനാന്‍സിന് 2.50 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നത്.

സ്വകാര്യ ഇഎംഐ പണമിടപാടുകളെക്കുറിച്ച് ബജാജ് ഫിനാന്‍സിനെതിരെ മുമ്പും വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ബജാജിന്റെ വീണ്ടെടുക്കല്‍, ശേഖരണ രീതികള്‍ എന്നിവയെക്കുറിച്ചും നിരന്തരമായ പരാതികള്‍ ലഭിച്ചിരുന്നതായി സെന്‍ട്രല്‍ ബാങ്ക് വിജ്ഞാപനത്തിലും വ്യക്തമാക്കുന്നു. ഇതനുസരിച്ച് റിസര്‍വ് ബാങ്ക് നേരത്തെ തന്നെ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്.
എന്തുകൊണ്ട് പിഴ ചുമത്തരുത് എന്ന് വിശദീകരിക്കാന്‍ ബജാജ് ഫിനാന്‍സിന് സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന് മതിയായ കാരണങ്ങള്‍ നല്‍കാനും കഴിഞ്ഞിട്ടില്ല. മാത്രമല്ല നല്‍കിയ കാരണങ്ങളത്രയും സാധൂകരിക്കുന്ന തരത്തിലുള്ളതുമല്ല. കമ്പനിയുടെ മറുപടിയും വ്യക്തിഗത ഹിയറിംഗിനിടെ നടത്തിയ വാക്കാലുള്ള ന്യായികരണങ്ങളും അനുബന്ധ രേഖകളും പരിശോധിച്ച ശേഷംകുറ്റം തെളിയിക്കപ്പെട്ടതിനാല്‍ ആര്‍ബിഐ പിഴ ചുമത്തുകയായിരുന്നു.


Similar News