റീപോ നിരക്ക് ഇനിയും ഉയരും, ഇരട്ടി ബാധ്യതയാകുമോ?
കടപ്പത്ര ആദായം കുതിച്ചു. വായ്പകള്‍ക്ക് ഇപ്പോള്‍ തന്നെ നിരക്കുയര്‍ത്തി തുടങ്ങിയിട്ടുണ്ട് പല ബാങ്കുകളും.
കടപ്പത്ര ആദായം 7.54 നിലവാരത്തിലേക്ക്. റിസര്‍വ് ബാങ്കിന്റെ വായ്പാ നയ പ്രഖ്യാപനം ബുധനാഴ്ച നടക്കാനിരിക്കെയാണ് കടപ്പത്ര ആദായം കുതിച്ചത്. ചൊവാഴ്ചമാത്രം നാല് ബേസിസ് പോയന്റിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 7.50ശതമാനത്തിലായിരുന്നു ക്ലോസിംഗ്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 120 ഡോളറിലെത്തിയതോടെയാണ് ഈ വര്‍ധനവും.
പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ന്നേക്കുമെന്ന ഭീതിയാണ്, എണ്ണവില വര്‍ധനയെതുടര്‍ന്ന് കടപ്പത്ര ആദായം ഉയരാനുണ്ടായ കാരണം. രാജ്യത്തിന് ആവശ്യമുള്ള അസംസ്‌കൃത എണ്ണയില്‍ 80ശതമാനവും ഇറക്കുമതിയെയാണല്ലോ ആശ്രയിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ചൈന കൂടുതല്‍ ഇളവ് പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍ ഡിമാന്‍ഡ് വര്‍ധന അസംസ്‌കൃത എണ്ണവിലയെ വീണ്ടും ഉയരാനിടയാക്കും. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതും വിലക്കയറ്റം തല്‍ക്കാലത്തേയ്ക്ക് കുറയാന്‍ സാധ്യതയില്ലെന്ന സൂചനയാണ് നല്‍കുന്നത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റീപോ നിരക്ക് കഴിഞ്ഞ മാസം നാലില്‍ നിന്നു 4.4 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഒപ്പം ബാങ്കുകളുടെ കരുതല്‍ പണ അനുപാതം (സിആര്‍ആര്‍) നാലില്‍ നിന്നു നാലര ശതമാനമാക്കി. അതു ബാങ്കുകള്‍ക്കു വായ്പ നല്‍കാനാവുന്ന തുകയില്‍ 87,000 കോടി രൂപയുടെ കുറവു വരുത്തും.
ഇത്തവണ റീപോ നിരക്കു കൂട്ടുന്നതിനൊപ്പം സിആര്‍ആര്‍ വീണ്ടും കൂട്ടരുതെന്ന് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനാേട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വായ്പയ്ക്ക് ആവശ്യം വര്‍ധിച്ചു വരുന്ന സമയമാണിത്. ഏപ്രിലിലെ വായ്പാവര്‍ധന 11.1 ശതമാനമാണ്.
രണ്ടു വര്‍ഷത്തിനിടെ ഇത് ഇരട്ടയക്കത്തില്‍ എത്തിയത് ആദ്യമാണ്. അപ്പോള്‍ അനുപാതം കൂട്ടുന്നത് ബാങ്കുകള്‍ക്കും വ്യവസായങ്ങള്‍ക്കും ഒരേ പോലെ ബുദ്ധിമുട്ടാകും എന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) ചൂണ്ടിക്കാട്ടുന്നു.
കോവിഡ് പ്രതിസന്ധിയുടെ കാലത്ത് നല്‍കിയ അടിയന്തര താമസ സൗകര്യങ്ങള്‍ തകരാറിലായതിനു ശേഷവും ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി പോളിസി റിപ്പോ നിരക്ക് ഉയര്‍ത്തുന്നത് തുടരാം.
ഐസിഐസിഐ ബാങ്ക് ലിമിറ്റഡിന്റെ ആഗോള വിപണി മേധാവി ബി പ്രസന്നയുടെ അഭിപ്രായത്തില്‍, അടുത്ത വര്‍ഷം ഫെബ്രുവരിയോടെ റിപ്പോ നിരക്ക് 6% വരെ ഉയരുമെന്ന് അര്‍ത്ഥമാക്കാം. എംപിസി ബുധനാഴ്ച നിരക്കുകള്‍ ഉയര്‍ത്തുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു, ക്വാണ്ടം ഒയില്‍ പ്രതീക്ഷകള്‍ ഭിന്നിച്ചു
രാജ്യത്തെ പലിശ നിരക്കുകള്‍ തുടര്‍ച്ചയായി വര്‍ധിച്ചേക്കുമെന്ന സൂചന നല്‍കി സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് തുടരുന്നു. പത്തുവര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടിന്റെ ആദായം മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി.
വായ്പാ പലിശ ഉയര്‍ന്നു തന്നെ
കോവിഡിന് മുമ്പ്് റീപോ നിരക്ക് 5 ശതമാനത്തിനും മുകളിലായിരുന്നു. ഈ നിരക്കനുസരിച്ചാണ് ബാങ്കുകള്‍ വായ്പാ പലിശകളും ക്രമീകരിച്ചിരുന്നത്. എന്നാല്‍ റീപോ നിരക്കില്‍ കോവിഡ് കാലത്ത് ഇടിവ് വന്നപ്പോഴാണ് പലിശ നിരക്കും ആുപാതികമായി ബാങ്കുകള്‍ കുറച്ചത്. റിസര്‍വ് ബാങ്ക് പഴയ നിരക്കിലേക്ക് റീപ്പോ നിരക്കെത്തിക്കുമ്പോള്‍ സ്വാഭാവികമായും ബാങ്കുകളും നിരക്കുയര്‍ത്തും. എന്നാല്‍ ഒറ്റയടിക്ക് പലിശ കൂട്ടുന്നില്ലെന്നു മാത്രം. റിസര്‍വ് ബാങ്ക് വീണ്ടും നിരക്കുയര്‍ത്താനിരിക്കെ പലിശ നിരക്ക് കൂട്ടി എച്ച്ഡിഎഫ്‌സിയും മറ്റ് ബാങ്കുകളും രംഗത്തുണ്ട്.