മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് പലിശ, വായ്പാ തിരിച്ചടവിന് ചെലവേറും: ഇഎംഐ ഉള്ളവര്‍ അറിയാന്‍

ബേസിസ് പോയിന്റ് 5.9 ശതമാനമായിട്ടാണ് വര്‍ധിച്ചിട്ടുള്ളത്

Update: 2022-09-30 06:43 GMT

Photo : Canva

പ്രതീക്ഷിച്ചത് പോലെ തന്നെ റിസര്‍വ് ബാങ്ക് റീപോ നിരക്ക് ഉയര്‍ത്തല്‍ എത്തി. വിലക്കയറ്റം ഓഗസ്റ്റില്‍ 7 ശതമാനത്തോളം ഉയര്‍ന്നതോടെയാണ് ഈ വര്‍ഷത്തെ നാലാമത്തെ നിരക്കുയര്‍ത്തല്‍ എത്തിയത്. രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവിലായ സാഹചര്യവും കൂടി കണക്കിലെടുത്താണ് ആര്‍ബിഐ ഇടപെടല്‍. ആഗോള തലത്തില്‍ പ്രതിസന്ധി നിലനില്‍ക്കവെ കഴിഞ്ഞ ആഴ്ച യുഎസ് ഫെഡറല്‍ പലിശയില്‍ 75 ബേസിക് പോയന്റിന്റെ വര്‍ധനവ് വരുത്തിയിരുന്നു.

റിപ്പോ നിരക്കില്‍ 50 ബേസിസ് പായിന്റിന്റെ വര്‍ധനയാണ് വന്നിട്ടുള്ളത്. പലിശ നിരക്ക് 5.9 ശതമാനത്തിലേക്ക് ഉയര്‍ന്നു. മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കാണ് ഇത്. ആര്‍ബിഐ വര്‍ധനവിന് ആനുപാതികമായി ബാങ്കുകളും പലിശ നിരക്ക് ഉയര്‍ത്തുന്നതോടെ വായ്പകള്‍ക്കുള്ള തിരിച്ചടവിന് ചെലവേറും.
റിപ്പോ ലിങ്ക്ഡ് ലോണുകളിലെല്ലാം പുതിയ നിരക്കുകള്‍ ബാധകമാണ്. അതിനാല്‍ തന്നെ ഈടിന്‍മേല്‍ നല്‍കുന്ന സുരക്ഷിത വായ്പകളെയും, ഈടില്ലാതെ നല്‍കുന്ന വ്യക്തിഗത വായ്പകളുടെയും നിരക്കുകള്‍ വര്‍ധിക്കും. നിലവില്‍ ഭവന വായ്പ എടുത്തവര്‍ക്ക് ഇ എം ഐ വര്‍ധിച്ചേക്കും. ഇതല്ലെങ്കില്‍ ഇഎംഐകളുടെ തവണകളുടെ എണ്ണം വര്‍ധിക്കും.
വായ്പാ പലിശ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വായ്പ എടുത്തവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
  • റിപ്പോ ലിങ്ക്ഡ് വായ്പകള്‍ക്ക് ഉള്ള പ്രത്യേകത അവ ഇടയ്ക്കിടെ വര്‍ധനവിന് വിധേയമാകും എന്ന് തന്നെയാണ്. ഈ അവസരത്തില്‍ വായ്പക്കാര്‍ക്ക് റീപോ ലിങ്ക്ഡ് വായ്പയില്‍ നിന്നും നോണ്‍ ലിങ്ക്ഡിലേക്ക് മാറാനുള്ള സൗകര്യം വേണമെങ്കില്‍ എടുക്കാം. ലോണ്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഇതിനായി ഉപയോഗപ്പെടുത്താം.
  • വായ്പാ പലിശ നിരക്ക് വര്‍ധിക്കുമ്പോള്‍ ഇഎംഐയുടെ തവണ കൂട്ടാം. അപ്പോള്‍ മാസം ശമ്പളത്തില്‍ നിന്നും പിടിക്കുന്ന തുക കുറയും.
  • വായ്പാ പലിശ നരിക്കിനൊപ്പം മുതലും കൂടി ചേര്‍ത്ത് അടച്ച് വായ്പ ക്ലോസ് ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ആ മാര്‍ഗം സ്വീകരിക്കാം.
  • ഭവന വായ്പകള്‍ക്ക് ഇഎംഐയുടെ എണ്ണം കൂട്ടുന്നതാണ് നല്ലത്.
  • ഭവന വായ്പ പോലുള്ളവ പെട്ടെന്ന് അടച്ച് തീര്‍ക്കാതെ ക്രമപ്പെടുത്തി മറ്റ് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ശ്രമിക്കുക.
  • പേഴ്സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ എന്നിവ ഉള്ളവര്‍ പെട്ടെന്ന് അടച്ച് തീര്‍ക്കാന്‍ ശ്രമിക്കുക.


Tags:    

Similar News